Image

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി

Published on 23 May, 2019
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി


ന്യൂഡല്‍ഹി: രാജ്യത്ത്‌ പൊതുതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തലസ്ഥാനത്ത്‌ പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്‌ക്കുള്ള ഒരുക്കങ്ങള്‍ തുടരുന്നു. പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്‌ക്കും പതിനേഴാം ലോക്‌സഭയിലെ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനുമുള്ള ഒരുക്കങ്ങളാണ്‌ പുരോഗമിക്കുന്നത്‌.

ഇതിന്‍റെ ഭാഗമായി രാഷ്ട്രപതിഭവനില്‍ വിളിക്കേണ്ട അതിഥികളുടെ പട്ടിക തയ്യാറാക്കുന്നത്‌ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സത്യപ്രതിജ്ഞയുടെ തീയതി നിശ്ചയിക്കുന്നത്‌ ഫലമറിഞ്ഞ ശേഷമായിരിക്കും. വിജയിക്കുന്ന പാര്‍ട്ടിയുടെയോ മുന്നണിയുടെയോ താത്‌പര്യത്തിനനുസരിച്ചായിരിക്കും തീയതി നിശ്ചയിക്കുക.

പുതിയ ലോക്‌സഭാ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനും അവര്‍ക്ക്‌ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ്‌ ആരംഭിച്ചതായി സെക്രട്ടറി ജനറല്‍ സ്‌നേഹലതാ ശ്രീവാസ്‌തവ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഡല്‍ഹി വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലും ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഇവിടങ്ങളില്‍ ഹെല്‍പ്പ്‌ ഡസ്‌കുള്‍ തുറന്നു.

പുതിയ എംപിമാരെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക്‌ പകരം ജന്‍പഥ്‌ റോഡിലെ വെസ്റ്റേണ്‍ കോര്‍ട്ടിലും വിവിധ സംസ്ഥാനങ്ങളുടെ ഭവനുകളിലുമായിരിക്കും താമസിപ്പിക്കുക. ഇതിനായി മൂന്നൂറോളം മുറികളും സജ്ജീകരിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക