Image

ഹിന്ദി ഹൃദയഭൂമിയില്‍ പ്രാദേശിക പാര്‍ട്ടികളുടെ അടിത്തറ തകര്‍ത്ത് ബിജെപി

കല Published on 23 May, 2019
ഹിന്ദി ഹൃദയഭൂമിയില്‍ പ്രാദേശിക പാര്‍ട്ടികളുടെ അടിത്തറ തകര്‍ത്ത് ബിജെപി

ഹിന്ദി ഹൃദയഭൂമിയില്‍ പ്രാദേശിക പാര്‍ട്ടികളുടെ അടിത്തറ തകര്‍ക്കുകയാണ് ബിജെപി. ഉത്തര്‍പ്രദേശില്‍ എസ്.പി - ബി.എസ്.പി സഖ്യത്തിന്‍റെ വെല്ലുവിളി മറികടന്ന് 53 സീറ്റുകളില്‍ ബിജെപി മുന്നേറുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക പാര്‍ട്ടികള്‍ക്ക് തന്നെയാണ് പ്രഹരം ഏറ്റിരിക്കുന്നത്. മായവതിയുടെ ബി.എസ്.പി മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. ബീഹാറില്‍  ലല്ലുപ്രസാദ് യാദവിന്‍റെ സാന്നിധ്യം തന്നെ ബിജെപി ഇല്ലാതാക്കിയിരിക്കുന്നു. ഒഡീഷയില്‍ ബിജു ജനതാദളിനും ബിജെപി കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു. 
സൗത്ത് ഇന്ത്യയിലാണ് പ്രാദേശിക പാര്‍ട്ടികള്‍ പിടിച്ചു നില്‍ക്കുന്നത്. തമിഴ്നാട്ടില്‍ ഡിഎംകെയും ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലുങ്കാനയില്‍ ചന്ദ്രശേഖര റാവുവും വ്യക്തമായ മേല്‍ക്കൈ നേടിയിരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി നേരിട്ട് ബിജെപി മത്സിരിച്ച എല്ലായിടത്തും ബിജെപി വന്‍ ലീഡ് നില നേടിയിരിക്കുന്നു. 
ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുന്ന സാഹചര്യം വന്നതോടെ ബിജെപിയുടെ മുന്നില്‍ ഇനി പ്രാദേശിക സഖ്യങ്ങള്‍ക്ക് പ്രസക്തിയില്ല എന്ന നിലയിലാണ് രാഷ്ട്രീയ സാഹചര്യങ്ങള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക