Image

രാഹുല്‍ ഗാന്ധി; കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്‍

കല Published on 23 May, 2019
രാഹുല്‍ ഗാന്ധി; കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്‍

വയനാട്ടില്‍ സുരക്ഷിത മണ്ഡലം തേടിയെത്തി ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം നേടിയെങ്കിലും രാഹുലിന്‍റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ ഇരുപതിനായിരം വോട്ടിന് പിന്നിലാണ് രാഹുല്‍ ഗാന്ധി. പ്രീയങ്കയെ നിരന്തരമായി കളത്തിലിറക്കി അമേഠിയില്‍ രാഹുല്‍ പ്രചരണം കൊഴുപ്പിച്ചെങ്കിലും സ്മൃതി ഇറാനിക്ക് മുമ്പില്‍ രാഹുലിന് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. 
വയനാട്ടിലെ വിജയം അമേഠിയില്‍ പരാജയപ്പെട്ടാല്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന സ്ഥിതിയാകുമെന്നതാണ് രാഷ്ട്രീയ യഥാര്‍ഥ്യം. ഒപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ രാഹുലിന്‍റെ ഭാവിയും ഇനി ചോദ്യം ചെയ്യപ്പെടും എന്നത് തീര്‍ച്ചയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക