Image

പ്രാദേശിക പാര്‍ട്ടിയാകനൊരുങ്ങി സിപിഎം

കല Published on 23 May, 2019
പ്രാദേശിക പാര്‍ട്ടിയാകനൊരുങ്ങി സിപിഎം

തമിഴ്നാട്ടിലെ മധുരയില്‍ മാത്രമാണ് ഡിഎംകെ സഖ്യത്തിനൊപ്പം നിന്നുകൊണ്ട് സിപിഎമ്മിന് ഇനി പ്രതീക്ഷ വെയ്ക്കാനുള്ളത്. ബംഗാളിലും തൃപുരയിലും ബിജെപി മുന്നേറ്റത്തില്‍ സിപിഎം തകര്‍ന്നടിഞ്ഞു. സാധ്യതകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ സിപിഎം അമ്പേ പരാജയപ്പെടുന്ന കാഴ്ചയുമാണ്. 
ഇതോടെ ദേശിയ പാര്‍ട്ടിയില്‍ നിന്നും പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങാനുള്ള തയാറെടുപ്പിലേക്ക് നടന്നു കയറുകയാണ് സിപിഎം. ബംഗാളില്‍ സിറ്റിംഗ് സീറ്റുകളില്‍ പോലും സിപിഎം പിന്നില്‍ പോയി എന്നത് രാജ്യത്ത് സിപിഎമ്മിന്‍റെ രാഷ്ട്രീയ ദൗര്‍ബല്യം എത്രത്തോളമെന്ന് തെളിയിക്കുന്നു. 
ഇടതുപക്ഷമില്ലാത്ത ലോക്സഭയാകും ഇനി ഇന്ത്യയിലുണ്ടാകുക എന്നത് രാജ്യത്തെ ഇടതുപക്ഷ ആശയത്തിന്‍റെ തന്നെ ഭാവി എന്താകും എന്ന ആശങ്കയിലേക്കാണ് നയിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക