Image

ആലപ്പുഴയില്‍ ഷാനിമോളും ആരിഫും ഇഞ്ചോടിഞ്ച്‌ പോരാട്ടം, ലീഡ്‌ നില മാറി മറിയുന്നു

Published on 23 May, 2019
 ആലപ്പുഴയില്‍  ഷാനിമോളും ആരിഫും ഇഞ്ചോടിഞ്ച്‌ പോരാട്ടം, ലീഡ്‌ നില മാറി മറിയുന്നു
 ആലപ്പുഴ: ആലപ്പുഴയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്‌. എല്‍ഡിഎഫിന്റെ എഎം ആരിഫും യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്‌മാനും തമ്മില്‍ കടുത്ത മത്സരമാണ്‌ മണ്ഡലത്തില്‍ നടക്കുന്നത്‌.

നേരിയ വോട്ട്‌ വ്യത്യാസത്തില്‍ ലീഡ്‌ നില മാറി മറിയുകയാണ്‌. പല ഘട്ടങ്ങളിലും ഷാനിമോള്‍ ഉസ്‌മാന്‍ മുന്നിലെത്തിയെങ്കിലും ആരിഫ്‌ ലീഡ്‌ തിരിച്ച്‌ പിടിച്ചു.

മണ്ഡലത്തിലെ 21 ശതമാനം വോട്ട്‌ എണ്ണിക്കഴിഞ്ഞപ്പോള്‍ 714 വോട്ടുകള്‍ക്ക്‌ ആരിഫ്‌ ലീഡ്‌ ചെയ്യുകയാണ്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്‌ ആരിഫ്‌ ആണ്‌ ലീഡ്‌ ചെയ്യുന്നത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക