Image

ആന്ധ്രയില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ കേവല ഭൂരിപക്ഷത്തിലേക്ക്‌

Published on 23 May, 2019
ആന്ധ്രയില്‍  വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ കേവല ഭൂരിപക്ഷത്തിലേക്ക്‌


ഹൈദരാബാദ്‌: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്‌ മികച്ച മുന്നേറ്റം.

ആന്ധ്രപ്രദേശില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്‍റെ തരംഗം തന്നെയാണെന്ന സൂചനയാണ്‌ ആദ്യഘട്ടത്തിലെ ലീഡ്‌ നല്‍കുന്ന സൂചന. നിയമസഭയില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്‍റെ ലീഡ്‌ നില കേവല ഭൂരിപക്ഷത്തിലേക്ക്‌ കടക്കുകയാണ്‌.

സംസ്ഥാനത്തെ 141 നിയമസഭാ സീറ്റുകളിലാണ്‌ ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി മുന്നിട്ടു നില്‍ക്കുന്നത്‌. ഭരണകക്ഷിയായ ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിക്ക്‌ വലിയ തിരിച്ചടിയാണ്‌ സംസ്ഥാനത്ത്‌ ഉണ്ടായിരിക്കുന്നത്‌.

വോട്ടെണ്ണല്‍ ആദ്യ മൂന്ന്‌ മണിക്കൂറിലേക്ക്‌ കടക്കുമ്പോള്‍ 32 സീറ്റില്‍ മാത്രമാണ്‌ ടിഡിപി മുന്നിട്ടു നില്‍ക്കുന്നത്‌. അതേസമയം കഴിഞ്ഞ തവണ 4 സീറ്റുകള്‍ പിടിച്ച ബിജെപി ഇതുവരെ ഒരു സീറ്റിലും മുന്നിട്ടു നില്‍ക്കുന്നില്ല എന്ന്‌ത്‌ ശ്രദ്ധേയമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക