Image

കൊടുങ്കാറ്റ് പോലെ ആഞ്ഞു വീശി ബിജെപി; തടഞ്ഞു നിര്‍ത്തിയത് കേരളം

കല Published on 23 May, 2019
കൊടുങ്കാറ്റ് പോലെ ആഞ്ഞു വീശി ബിജെപി; തടഞ്ഞു നിര്‍ത്തിയത് കേരളം

രാജ്യമെങ്ങും കൊടുങ്കാറ്റ് പോലെ ബിജെപി ആഞ്ഞു വീശുമ്പോഴും ബിജെപിയെ തടഞ്ഞ് തിര്‍ത്തിയത് കേരളം. കേരളത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ ലോക്സഭാ സീറ്റുകളില്‍ വന്‍ പ്രതീക്ഷയാണ് ബിജെപി വെച്ചു പുലര്‍ത്തിയത്. ശബരിമലയിലൂടെ നേട്ടം കൊയ്യാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. പത്തനംതിട്ടയില്‍ പി.സി ജോര്‍ജ്ജിനെ കൂട്ടുകിട്ടിയതും വലിയ പ്രതീക്ഷ നല്‍കി. 
എന്നാല്‍ വോട്ടെണ്ണുമ്പോള്‍ ബിജെപിക്ക് വേരോട്ടമുളള ആറന്‍മുള മണ്ഡലത്തില്‍ പോലും കെ.സുരേന്ദ്രന്‍ പിന്നിലാകുന്ന കാഴ്ചയാണ്. പി.സി ജോര്‍ജ്ജിന്‍റെ പുഞ്ഞാറിലും കെ.സുരേന്ദ്രന്‍ വളരെ പിന്നിലാണ്. കെ.സുരേന്ദ്രന്‍ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണിപ്പോള്‍. തൃശ്ശൂരില്‍ സുരേഷ് ഗോപിയും മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് വ്യക്തമാകുന്നത്. 
തിരുവനന്തപുരത്ത് കുമ്മനം രണ്ടാം സ്ഥാനം നിലനിര്‍ത്തുന്നുവെങ്കിലും ശശി തരൂര്‍ ഇതിനകം വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു.
ശക്തമായ സിപിഎം വിരുദ്ധ സാഹചര്യത്തില്‍ പോലും ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ശ്രദ്ധേയമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക