Image

അമേഠിയില്‍ 20000 വോട്ടുകള്‍ക്ക്‌ രാഹുല്‍ ഗാന്ധി പിന്നില്‍

Published on 23 May, 2019
അമേഠിയില്‍ 20000 വോട്ടുകള്‍ക്ക്‌ രാഹുല്‍ ഗാന്ധി പിന്നില്‍


ലക്‌നൗ: വയനാടില്‍ ഭൂരിപക്ഷം ഒരു ലക്ഷം കടന്നപ്പോള്‍ സിറ്റിങ്‌ സീറ്റായ അമേഠിയില്‍ കോണ്‍ഗ്രസ്‌ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്‌ വലിയ തിരിച്ചടി.
ബിജെപി സ്ഥാനാര്‍ത്ഥി സ്‌മൃതി ഇറാനിയുടെ ശക്തമായ വെല്ലുവിളിയാണ്‌ അമേഠിയില്‍ രാഹുലിന്‌ ഉയര്‍ത്തുന്നത്‌.

വോട്ടെണ്ണല്‍ ആദ്യ മൂന്ന്‌ മണിക്കൂറിലേക്ക്‌ കടക്കുമ്പോള്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ 20000 വോട്ടുകള്‍ക്കാണ്‌ സ്‌മൃതി ഇറാനി ലീഡ്‌ ചെയ്യുന്നത്‌.


എസ്‌പി-ബിഎസ്‌പി-ആര്‍എല്‍ഡി സഖ്യത്തിന്‍റെ പിന്തുണയും രാഹുല്‍ ഗാന്ധിക്ക്‌ ലഭിച്ചെങ്കിലും അതൊന്നും വലിയ തോതില്‍ വോട്ടായി മാറിയില്ലെന്നാണ്‌ ഈ ഘട്ടത്തില്‍ വ്യക്തമാവുന്നത്‌. 2014 ലും സ്‌മൃതി ഇറാനി തന്നെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ എതിരാളി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക