Image

വാരാണാസിയില്‍ നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു

Published on 23 May, 2019
 വാരാണാസിയില്‍ നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു

 ലക്‌നൗ: വാരാണാസിയില്‍ രണ്ടാംതവണയും എതിരാളികളെ നിഷ്‌പ്രഭമാക്കി നരേന്ദ്ര മോദിയുടെ പടയോട്ടം.
വോട്ടെണ്ണല്‍ ആദ്യ നാല്‌ മണിക്കൂറിലേക്ക്‌ കടക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിലെ അജയ്‌ റായിക്കെതിരെ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ്‌ നരേന്ദ്രമോദിക്ക്‌ വാരണാസിയിലെ ജനങ്ങള്‍ നല്‍കുന്നത്‌.

ലീഡ്‌ നില ഈ നിലയില്‍ മുന്നോട്ട്‌ പോവുകയാണെങ്കില്‍. കഴിഞ്ഞ തവണത്തേക്കാള്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നരേന്ദ്ര മോദിക്ക്‌ വാരണാസിയില്‍ ലഭിച്ചേക്കുമെന്നാണ്‌ ബിജെപി വിലയിരുത്തുന്നത്‌. 2014 ല്‍ 581022 വോട്ടുകള്‍ നരേന്ദ്ര മോദി നേടിയപ്പോള്‍ 209238 വോട്ടുകള്‍ കരസ്ഥമാക്കിയ അരവിന്ദ്‌ കെജ്രിവാളായിരുന്നു രണ്ടാം സ്ഥാനത്ത്‌.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക