Image

ഭോപ്പാലില്‍ വന്‍ ലീഡ്‌ നേടി പ്രജ്ഞ സിങ്ങ്‌ താക്കൂര്‍

Published on 23 May, 2019
ഭോപ്പാലില്‍ വന്‍ ലീഡ്‌ നേടി പ്രജ്ഞ സിങ്ങ്‌ താക്കൂര്‍


മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‌ വന്‍തിരിച്ചടി. 29 മണ്ഡലങ്ങളില്‍ 28 ഇടത്തും ബിജെപി ലീഡ്‌ ഉയര്‍ത്തുന്നു. ഒരിടത്ത്‌ മാത്രമാണ്‌ കോണ്‍ഗ്രസ്‌ മുന്നിട്ടു നില്‍ക്കുന്നത്‌.

ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായ ഭോപ്പാലില്‍ ബിജെപിയുടെ പ്രജ്ഞ സിങ്ങ്‌ താക്കൂര്‍ മുന്നിട്ടു നില്‍ക്കുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ ദിഗ്‌ വിജയ്‌ സിങ്ങിനേക്കാള്‍ 50000ത്തില്‍പരം വോട്ടുകള്‍ക്കാണ്‌ പ്രജ്ഞ മുന്നേറുന്നത്‌.

വ്യത്യസ്‌ത പ്രസ്‌താവനകളുടെ പേരില്‍ വിവാദത്തില്‍ അകപ്പെട്ട പ്രജ്ഞ സിങ്ങിനെ ജനങ്ങള്‍ കൈവിട്ടില്ല എന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഇതുവരെ പുറത്തുവന്ന തിരഞ്ഞെടുപ്പ്‌ കണക്കുകള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക