Image

യു പിയില്‍ ബിജെപിക്ക്‌ 80ല്‍ 55ലും ലീഡ്‌

Published on 23 May, 2019
യു പിയില്‍ ബിജെപിക്ക്‌  80ല്‍ 55ലും ലീഡ്‌


ലഖ്‌നൗ: യുപിയില്‍ എസ്‌ പി ബിഎസ്‌പി സഖ്യത്തെ പിന്തള്ളി ബിജെപിക്ക്‌ നേട്ടം . 80 സീറ്റില്‍ 55 സീറ്റിലും ബിജെപി മുന്നിലാണ്‌.

മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ടി 12 ഇടത്തും അഖിലേഷ്‌ യാദവിന്റെ സമാജ്‌ വാദി പാര്‍ടി എട്ടിടത്തും ലീഡ്‌ ചെയ്യുന്നു. കോണ്‍ഗ്രസിന്റെ നില ദയനീയമാണ്‌. സോണിയ ഗാന്ധി 26000 വോട്ടുകള്‍ക്ക്‌ ലീഡ്‌ ചെയ്യുന്ന റായ്‌ ബറേലി മാത്രമാണുള്ളത്‌.

അമേഠി മണ്‌ഡലത്തില്‍ ബിജെപിയുടെ സ്‌മൃതി ഇറാനിയേക്കാള്‍ ആറായിരത്തിലാധികം വോട്ടുകള്‍ക്ക്‌ രാഹുല്‍ ഗാന്ധി പിന്നിലാണ്‌. രാഷ്‌ട്രീയ ലോക്‌ദള്‍ രണ്ടിടത്ത്‌ ലീഡ്‌ ചെയ്യുന്നു.

2014ല്‍ എന്‍ഡിഎ 73 സീറ്റും എസ്‌ പി 5 സീറ്റും കോണ്‍ഗ്രസ്‌ 2 സീറ്റും മറ്റുള്ളവര്‍ 2 സീറ്റും നേടിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക