Image

സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ എടുക്കാന്‍ പറ്റിയില്ല. ആരും കൊടുത്തില്ല. പാവത്തിന് ഇനി സിനിമയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു

കല Published on 23 May, 2019
സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ എടുക്കാന്‍ പറ്റിയില്ല. ആരും കൊടുത്തില്ല. പാവത്തിന് ഇനി സിനിമയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു


ഈ തൃശ്ശൂര്‍ എനിക്ക് വേണം, ഈ തൃശ്ശൂര്‍ എനിക്ക് തരണം. ഈ തൃശ്ശൂര്‍ ഞാനിങ്ങ് എടുക്കുവാ... 
ഹൊ എന്തൊക്കെയായിരുന്നു സുരഷ് ഗോപിയുടെ സിനിമാ ഡയലോഗുകള്‍. അവസാനം പവനായി ശവമായി എന്ന ഡയലോഗ് പോലെയായി സുരേഷ് ഗോപിയുടെ കാര്യം. 
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ജയിച്ച പോലെയായിരുന്നു സുരേഷ് ഗോപിയുടെ പോക്ക്. അവസാനം പെട്ടി പെട്ടിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന് സുരേഷ് ഗോപിയേക്കാള്‍ ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തിന്‍റെ വോട്ട് അധികമുണ്ട്. അങ്ങനെ ആദ്യമായി ഒരു സൂപ്പര്‍താരം കേരളത്തില്‍ അടപടലം പൊട്ടി. ഇനിയൊരു സൂപ്പര്‍താരവും തിരഞ്ഞെടുപ്പിന്‍റെ വഴിയേ വരാന്‍ പോലും ധൈര്യപ്പെടാത്ത വിധമായി സുരേഷ് ഗോപിയുടെ പൊട്ടല്‍. 
ഏതാണ്ടൊരു കെ.എസ്.യു ക്കാരന്‍ കോളജ് ക്യാംപസില്‍ വോട്ട് പിടിക്കുന്ന മട്ടിലായിരുന്നു സുരേഷ് ഗോപിയുടെ പ്രചരണം. കാണുന്ന വീട്ടിലൊക്കെ കയറി ചോറ് വാങ്ങി തിന്നുക, കൊച്ചുപിള്ളാരുടെ ബൈക്കില്‍ കയറി നടക്കുക, വല്യമ്മമാരെ കൈമണി അടിക്കുക, സ്റ്റേജില്‍ കയറി ഡാന്‍സ് കളിക്കുക എന്നു വേണ്ട സകല നമ്പരും പയറ്റി നോക്കി സുരേഷ് ഗോപി. 
എന്നിട്ടോ ദാ വന്നു,,, ദേ പോയി എന്ന പോലെയായി അവസാനം തൃശ്ശൂരുകാരനാകുള്ള മോഹം. 
Join WhatsApp News
കോമാളി 2019-05-23 08:46:15
ഞാന് എങ്ങോട്ടെങ്കിലും പോവാ!!! എന്നെ ഇനിയുംകുത്തരുതേ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക