Image

മെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരം

Published on 23 May, 2019
മെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരം
ആല്‍ബനി: ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിലെ സ്പീക്കറുടെ കസേരയില്‍ ഉപവിഷ്ടനായി മാര്‍ത്തോമാ സഭ അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഐസക് മാര്‍ ഫിലക്സിനോസ് മലയാളത്തിലും ഇംഗ്ലീഷിലും പ്രാര്‍ത്ഥന ചൊല്ലിയപ്പോള്‍ രണ്ടേകാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന സെനറ്റ് ഹാളില്‍ പുതിയൊരു അധ്യായം. മാര്‍ത്തോമാ സഭയുടെ രൂപീകരണത്തിന്റെ 183-ാം വര്‍ഷം പ്രമാണിച്ച് സഭയെ ആദരിക്കുന്ന പ്രമേയം സഭാംഗം കൂടിയായ സെനറ്റര്‍ കെവിന്‍ തോമസ് അവതരിപ്പിക്കുകയും വെസ്റ്റ് ചെസ്റ്ററില്‍ നിന്നുള്ള സെനറ്റ് അംഗം ഷെല്ലി മേയറും റോക്ക് ലാന്‍ഡില്‍ നിന്നുള്ള സെനറ്റര്‍ ഡേവിഡ് കാര്‍ലൂച്ചിയും പിന്തുണച്ച് സംസാരിക്കുകയും ചെയ്തതോടെ സഭാധ്യക്ഷന്റെ നിര്‍ദേശ പ്രകാരം സെനറ്റ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കേരള ക്രൈസ്തവ സമൂഹത്തിന് ആദരവര്‍പ്പിച്ചു.

ഇതേ തുടര്‍ന്ന് 1518- ാം നമ്പര്‍ പ്രമേയം സെനറ്റര്‍ കെവിന്‍ തോമസ് അവതരിപ്പിച്ചു. മെയ് മാസം മലയാളി ഹെറിറ്റേജ് മന്ത് ആയി പ്രഖ്യാപിക്കണമെന്ന പ്രമേയവും മറ്റു സെനറ്റര്‍മാരുടെ പിന്തുണ നേടിയതോടെ സെനറ്റ് ഒന്നടങ്കം എഴുന്നേറ്റ് നിന്നു മലയാളി സമൂഹത്തിനു ആദരം അര്‍പ്പിച്ചു.

ചരിത്രം കുറിച്ച രണ്ടു പ്രമേയങ്ങളും പാസാക്കുന്ന അപൂര്‍വ്വ മുഹൂര്‍ത്തത്തിനു സാക്ഷികളാകാന്‍ വൈദീകരും, ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍നേതാക്കളും, മാധ്യമങ്ങളും അടക്കം നൂറില്‍പ്പരം പേരും എത്തി.

മെയ് മാസം ഏഷ്യന്‍ ഹെറിറ്റേജ് മന്ത് ആയി ആചരിക്കുന്നതു കൊണ്ടാണ് മെയ് തന്നെ മലയാളി മാസവുമായി തെരഞ്ഞെടുത്തതെന്ന് ലോംഗ് ഐലന്റില്‍ നിന്നുള്ള നവ സെനറ്ററായ കെവിന്‍ തോമസ് പറഞ്ഞു.

ഏഷ്യന്‍ സമൂഹത്തിന്റെ വൈവിധ്യവും നേട്ടങ്ങളും അമേരിക്കന്‍ ജന ജീവിതത്തിനു നല്‍കിയ സംഭാവനകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രമേയം തുടങ്ങുന്നത്. ദ്രാവിഡ വിഭാഗത്തില്‍പ്പെടുന്ന മലയാളം സംസാരിക്കുന്ന കേരളത്തില്‍ നിന്നുള്ളവരാണ് മലയാളികളെന്നു പ്രമേയം സഭാംഗങ്ങളെ അറിയിക്കുന്നു. 2012-ലെ സെന്‍സസ് പ്രകാരം 644,097 മലയാളി പൈതൃകമുള്ളവര്‍ അമേരിക്കയിലുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ന്യൂജേഴ്സിയിലെ ബര്‍ഗന്‍ കൗണ്ടിയിലും ന്യൂയോര്‍ക്കിലെ റോക്ക്ലാന്റ് കൗണ്ടിയിലും താമസിക്കുന്നു.

എല്ലാ ജനവിഭാഗങ്ങളേയും ആദരിക്കുകയും തുല്യമായ അവസരങ്ങളൊരുക്കുകയും ചെയ്യുക എന്ന എമ്പയര്‍ സ്റ്റേറ്റിന്റെ പാരമ്പര്യത്തിനനുസരിച്ചാണ് ഏഷ്യന്‍ ഹെറിറ്റേജ് മന്ത് പ്രഖ്യാപിച്ചത്. ഇതോടൊപ്പം മെയ് മാസം മലയാളി ഹെറിറ്റേജ് മന്ത് ആയി പ്രഖ്യാപിച്ച് മലയാളി സമൂഹത്തെ ആദരിക്കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോവോയോട് അഭ്യര്‍ത്ഥിക്കുന്നു- പ്രമേയം പറയുന്നു.

പ്രമേയം അവതരിപ്പിച്ചുള്ള പ്രസംഗത്തില്‍ സെനറ്റര്‍ കെവിന്‍ തൃശൂര്‍ പൂരവും ഓണവും പരാമര്‍ശിച്ചു. മലയാളികളുടേത് വിജയകഥയാണെന്നും മിക്കവരും പ്രൊഫഷണലുകളും ബിസിനസുകാരുമാണെന്നും ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് വിവിധ സംഘടനകളുടെ പേര് എടുത്തു പറഞ്ഞു. ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ഐ.ഒ.സി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട്, കേരള സെന്റര്‍, മഹിമ, നഴ്സസ് അസോസിയേഷന്‍-മേരി ഫിലിപ്പ്,  എന്‍.ബി.എ-രാംദാസ്, റോക്ക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ആനി കോലത്ത്, തോമസ് കൂവള്ളൂര്‍, ജോയി ഇട്ടന്‍, ആനി ഫിലിപ്പ് ജിന്‍സ്മോന്‍ സഖറിയ, ഷിജോ പൗലോസ്, ജോര്‍ജ് ജോസഫ് തുടങ്ങി ഏതാനും പേരുകളും എടുത്തു പറഞ്ഞു.

മാര്‍ത്തോമാ സഭയയെ ആദരിച്ചുള്ള 1515-ാം നമ്പര്‍ പ്രമേയത്തില്‍ സഭ ആത്മീയമായും, ഭൗതീകമായും നല്‍കുന്ന സേവനങ്ങള്‍ എടുത്തുകാട്ടി. ധാര്‍മികതയും ആത്മീയതയും പരിപോഷിപ്പിക്കുന്ന സ്ഥാപനങ്ങളെ ആദരിക്കുക എന്നത് അമേരിക്കയുടേയും ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റേയും പാരമ്പര്യമാണ്. അതിനാല്‍ മലങ്കര മാര്‍ത്തോമാ ചര്‍ച്ചിന്റെ 183-ാം വാര്‍ഷികത്തില്‍ സഭയെ ആദരിക്കുന്നതില്‍ സെനറ്റ് അഭിമാനിക്കുന്നു.

അപ്പസ്തോലനായ സെന്റ് തോമസിന്റെ പാരമ്പ്യത്തിലാണ് സഭയുടെ തുടക്കം. അമേരിക്കയിലേക്ക് കുടിയേറിയ മാര്‍ത്തോമാ സഭാംഗങ്ങളും പാരമ്പര്യം പിന്തുടരുന്നു. ആത്മീയതയുടെ ഭൂതകാലത്തിലൂന്നി ഭാവിയിലേക്ക് മുന്നേറുന്നതിന്റെ പടിവാതിലിലാണ് സഭ. ആത്മീയ സ്ഥാപനങ്ങളെ ആദരിക്കുകയെന്നതാണ് സ്റ്റേറ്റിന്റെ പാരമ്പര്യം. അതിനാല്‍ സെനറ്റ് സഭയെ ആദരിക്കുന്നതിനായി തീരുമാനിച്ചിരിക്കുന്നു. ഈ പ്രമേയത്തിന്റെ കോപ്പി വേണ്ടവിധം ചിത്രപ്പണിയോടെ അമേരിക്കയിലെ സഭാ നേതൃത്വത്തിന് എത്തിച്ചുനല്‍കാന്‍ സെനറ്റ് തീരുമാനിച്ചിരിക്കുന്നു.

ഇതോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ റോമില്‍ ക്രിസ്തുമതം എത്തുന്നതിനു മുമ്പ് കേരളത്തില്‍ ക്രൈസ്തവ വിശ്വാസം രൂപം കൊണ്ടതാണെന്ന് സെനറ്റര്‍ കെവിന്‍ ചൂണ്ടിക്കാട്ടി. മറ്റു സെനറ്റര്‍മാര്‍ ഏറെ താത്പര്യത്തോടെയാണ് സഭാ പാരമ്പര്യം സംബന്ധിച്ച പ്രസംഗം കേട്ടത്.

ബിഷപ്പ് മാര്‍ ഫീലക്സിനോസിന്റെ പ്രസംഗത്തില്‍ സഭയെ ആദരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നു പറഞ്ഞു. മാര്‍ത്തോമാ മെത്രാപ്പോലീത്തയുടേയും സഭയുടേയും പേരില്‍ താന്‍ സെനറ്റിന് അഭിവാദ്യം അര്‍പ്പിക്കുന്നു. മാര്‍ത്തോമാ ശ്ശീഹായുടെ പാരമ്പര്യം ചൂണ്ടിക്കാട്ടിയ ബിഷപ്പ് ഏഴു പതിറ്റാണ്ടായി സഭ അമേരിക്കയില്‍ പ്രവര്‍ത്തിച്ചു വരുന്നത് ചൂണ്ടിക്കാട്ടി. അമേരിക്കയുടെ സംസ്‌കാരവും മൂല്യങ്ങളും കാക്കുന്നതോടൊപ്പം സുവിശേഷം നല്‍കുന്ന മൂല്യങ്ങളും കാത്തുസൂക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. ലൈറ്റഡ് ടു ലൈറ്റന്‍ എന്ന സഭയുടെ ആപ്തവാക്യം തന്നെ അതിനു തെളിവാണ്.

സര്‍വ നന്മകളൂം പ്രദാനം ചെയ്യുന്ന ദൈവമെ... എന്നു തുടങ്ങുന്ന മലയാളത്തിലുള്ള പ്രാര്‍ത്ഥനയ്ക്കുശേഷം ഇംഗ്ലീഷില്‍ എല്ലാ മനുഷ്യര്‍ക്കുവേണ്ടിയും അദ്ധേഹം പ്രാര്‍ത്ഥിച്ചു. എല്ലാ ജനവിഭാഗങ്ങളും ശാന്തിയിലും സമാധാനത്തിലും ജീവിക്കാന്‍ അനുഗ്രഹിക്കണമെന്നുംഭരണകര്‍ത്താക്കള്‍ക്ക് ബോധജ്ഞാനവും എല്ലാവരേയും സംരക്ഷിക്കാനുള്ള കഴിവും നല്‍കണമെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു. എല്ലാവരും അങ്ങയുടെ പവിത്രമായ നാമത്തിനു മഹത്വം നല്കട്ടെ, ആമേന്‍.

ചരിത്രം കുറിച്ച ഈ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനായതില്‍ പങ്കെടുത്തവരെല്ലാം ആഹ്ലാദം പ്രകടിപ്പിച്ചു. സ്ഥാനമേറ്റ് നാലു മാസത്തിനകം സ്വന്തം സമൂഹത്തെ ആദരിക്കാന്‍ സെനറ്റര്‍ കെവിന്‍ കാട്ടിയ സന്മനസ്സും പരക്കെ അഭിനന്ദിക്കപ്പെട്ടു.

സെനറ്റര്‍ കെവിന്‍ അംഗമായ ലോംഗ് ഐലന്റിലെ സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. മാത്യു വര്‍ഗീസ്, ബിഷപ്പിന്റെ സെക്രട്ടറി റവ. മനോജ് ഇടിക്കുള, ഭദ്രാസന മാനേജര്‍ റവ. ഫിലിപ്പോസ് വര്‍ഗീസ്, റോക്ക്ലാന്‍ഡില്‍ നിന്നുള്ള റവ. സന്തോഷ് ജോസ്, റൊക്ക്‌ലാന്‍ഡ് ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍, ട്രഷറര്‍ സജിമോന്‍ ആന്റണി, ഫൗണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പള്ളില്‍, ലീല മാരേട്ട്, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോയി ഇട്ടന്‍, ഫോമ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കളായ തോമസ് മൊട്ടയ്ക്കല്‍, തങ്കമണി അരവിന്ദന്‍ എന്നിവരും, ജിന്‍സ്മോന്‍ സഖറിയ, മൊയ്തീന്‍ പുത്തന്‍ചിറ, ജോര്‍ജ് കൊട്ടാരം, ഷിജോ പൗലോസ്, ജസ്റ്റീസ് ഫോര്‍ ഓള്‍ നേതാവ് തോമസ് കൂവള്ളൂര്‍, ക്യാപ്പിറ്റോള്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മിലന്‍ സജിവ്, ഡോ. ഗോപിനാഥന്‍ പിള്ള, സാംസി കൊടുമണ്‍, രാജു തോമസ്, ബെന്നി ഇട്ടീര,  ഷാജു സാം, ജോര്‍ജ് തോമസ്, സാബു ലൂക്കോസ് (ECHO), കോശി ഉമ്മന്‍, ജോസ് തെക്കേടത്ത്, ഷോബി ഐസക്ക്, ജോണ്‍ പോള്‍,  തെരെസ ആന്റണി, തുടങ്ങിയവര്‍ പങ്കെടുത്തവരില്‍പ്പെടും. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ് അജിത് കൊച്ചുകുടിയില്‍ ആണ് പരിപാടി വിജയകരമായി കോര്‍ഡിനേറ്റ് ചെയ്തത്.

മാര്‍ത്തോമാ സഭയ്ക്ക് വേണ്ടി ബിഷപ്പ് റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പയും, മലയാളി സമൂഹത്തിനു വേണ്ടി കെ.സി.എ.എന്‍.എ പ്രസിഡന്റ് അജിത് കൊച്ചുകുടിയില്‍ എബ്രഹാമും സെനറ്റര്‍ കെവിന്‍ തോമസില്‍ നിന്ന് സെനറ്റില്‍ അവതരിപ്പിച്ച പ്രമേയങ്ങളുടെ ഫ്രെയിം ചെയ്ത ഔദ്യോഗിക പകര്‍പ്പ് ഏറ്റുവാങ്ങി. 

സെനറ്റര്‍ ഒരുക്കിയ ലഞ്ചിനുശേഷം ചരിത്രമുറങ്ങുന്ന ക്യാപ്പിറ്റോള്‍ ബില്‍ഡിംഗില്‍ ടൂറും ഒരുക്കിയിരുന്നു.

ന്യു യോര്‍ക്ക് ക്വീന്‍സില്‍ നിന്നുള്ള സെനറ്ററായ ജോണ്‍ ലു, തായ്വാന്‍ ജനതയെ ആദരിക്കുന്ന് ചടങ്ങും ഇതിനു ശേഷം നടന്നു. 
 

കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക്, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, നായര്‍ ബെനവലന്റ് അസ്സോസിയേഷന്‍, മലയാളി ഹിന്ദു മണ്ഡലം (മഹിമ), കലാവേദി ഇന്റര്‍നാഷണല്‍, കേരളാ സെന്റര്‍, ഇന്‍ഡോ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റ്, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, കേരള സമാജം ഓഫ് ന്യൂജേഴ്‌സി, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്, ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ), ജസ്റ്റിസ് ഫോര്‍ ഓള്‍, Enhanced Community through Harmonious Outreach (ECHO), ന്യൂയോര്‍ക്ക് സൗത്ത് ഏഷ്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍ ആല്‍ബനി, കേരളാ അസോസിയേഷന്‍ ഓഫ് സഫോക്ക് കൗണ്ടി, യുണെറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ആല്‍ബനി, സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ന്യൂയോര്‍ക്ക്, സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ചര്‍ച്ച് മാസ്പെക്വ ന്യൂയോര്‍ക്ക് പ്രതിനിധികള്‍ പങ്കെടുത്തു.

BY: Senator THOMAS 

        LEGISLATIVE      RESOLUTION  memorializing  Governor

        Andrew M. Cuomo to proclaim May 2019,  as  Malayalee

        Heritage   Month  in  the  State  of  New  York,  in

        conjunction with the observance  of  National  Asian

        American and Pacific Islander Heritage Month 

  WHEREAS, Asian and Asian-Pacific Islander Americans have contributed

greatly  to  the  wealth and cultural heritage of our great State of New

York; and 

  WHEREAS, This  Legislative  Body  is  justly  proud  to  memorialize

Governor  Andrew  M.  Cuomo  to proclaim May 2019, as Malayalee Heritage

Month in the State of New York, in conjunction with  the  observance  of

National Asian American and Pacific Islander Heritage Month; and 

  WHEREAS,   Asian   and  Pacific  Islander  Americans  comprise  many

ethnicities and languages, and  their  myriad  achievements  embody  the

American experience; and 

  WHEREAS,   Asian   and  Pacific  Islander  Americans  have  fostered

enterprise to include many of our Nation's most successful  and  dynamic

businesses;  these men and women are leaders in every aspect of American

life such as government, industry,  science,  medicine,  the  arts,  our

Armed Forces, education and sports; and 

  WHEREAS,  New York is home to Asian and Asian Pacific Islanders from

all parts of the Asian continent and Pacific Islands,  including  Japan,

China,   Taiwan,   Korea,  Thailand,  Vietnam,  Laos,  Burma  (Myanmar),

Cambodia,  the  Philippines,  Samoa,  Fiji,   Guam,   India,   Pakistan,

BangladeshSri LankaNepalSikkim, and Bhutan; and 

  WHEREAS,  The  Malayali  people  are a multi ethnic linguistic group

originating from the present-day state of  Kerala  in  India;  they  are

identified  as  native  speakers  of  the  Malayalam  language, which is

classified as part of the Dravidian family of languages; and 

  WHEREAS, A large number of Malayalis have emigrated  to  the  United

States;  according  to  the  2012 Census, there were 644,097 people with

Malayalam heritage in the United States, with the highest concentrations

in Bergen CountyNew Jersey, and Rockland CountyNew York; and 

  WHEREAS, By recognizing the  accomplishments  and  contributions  of

Asian and Asian Pacific Americans, this great Empire State reaffirms our

commitment  to diversity and equal opportunity for all, thereby ensuring

a bright future for all New Yorkers and Americans; now, therefore, be it 

  RESOLVED, That this Legislative Body pause in its  deliberations  to

memorialize  Governor Andrew M. Cuomo to proclaim May 2019, as Malayalee

Heritage Month in the  State  of  New  York,  in  conjunction  with  the

observance  of  National  Asian  American  and Pacific Islander Heritage

Month; and be it further 

  RESOLVED, That a copy of this  Resolution,  suitably  engrossed,  be

transmitted  to  The Honorable Andrew M. Cuomo, Governor of the State of

New York.

 

Senate Resolution No. 1515 

BY: Senator THOMAS 

        COMMEMORATING   the   183rd   Anniversary  of  the

        Malankara Mar Thoma Syrian Church of New York 

  WHEREAS, Religious institutions, and the many spiritual, social  and

educational  benefits  they confer, play a vital role in the development

of the moral fabric of a responsible citizenry; and 

  WHEREAS, It is the tradition of this State and this  Nation  to  pay

tribute  to  those  institutions and individuals who have contributed to

the ethical and spiritual values of their communities; and 

  WHEREAS, This Legislative Body takes pleasure in  commemorating  the

183rd  Anniversary of the Malankara Mar Thoma Syrian Church of New York;

and 

  WHEREAS, Based in the State of Kerala in southwestern India, the Mar

Thoma Syrian Church is a Christian church tracing  its  origins  to  the

missionary activity of Thomas the Apostle; and 

  WHEREAS,  Some  members  of  the  Mar  Thoma  Church,  also known as

Marthomites, branched out and settled in the United States,  where  they

continue to follow their ancient customs, traditions and worship; and 

  WHEREAS,  The  Mar Thoma Church stands on the threshold of tomorrow,

prepared to meet the challenges of the coming  decades  while  retaining

that spiritual resolve which characterizes its past; and 

  WHEREAS,  It  is the custom of this Legislative Body to take note of

enduring religious institutions and to bring such  institutions  to  the

attention of the people of this Empire State; now, therefore, be it 

  RESOLVED,  That  this Legislative Body pause in its deliberations to

commemorate the 183rd Anniversary of  the  Malankara  Mar  Thoma  Syrian

Church of New York, fully confident that this commemoration reflects the

belief  in  those  values which enhance the dignity and purpose of life;

and be it further 

  RESOLVED, That a copy of this  Resolution,  suitably  engrossed,  be

transmitted to the Malankara Mar Thoma Syrian Church of New York.

മെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരംമെയ് മാസം മലയാളി ഹെറിറ്റേജ് മന്ത്; ന്യൂയോര്‍ക്ക് സെനറ്റില്‍ മാര്‍ത്തോമാ സഭയ്ക്ക് ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക