Image

.ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

Published on 23 May, 2019
.ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു
കനത്ത തോല്‍വിയെത്തുടര്‍ന്നു എന്‍.ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ അംഗീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ചാണ് ആന്ധ്രപ്രദേശില്‍ നടന്നത്. ഇരുതെരഞ്ഞെടുപ്പുകളിലും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ടിഡിപിക്ക് വന്‍ തിരിച്ചടിയാണു നല്‍കിയത്.

നിയമസഭാ വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വന്‍ കുതിപ്പാണ് നടത്തിയത്. നിയമസഭയിലെ 175 സീറ്റുകളില്‍ 152 ഇടത്തും വൈഎസ്ആര്‍ കോണ്‍ഗ്രസ് വിജയിച്ചു. ഭരണകക്ഷിയായ ടിഡി
പി 22 സീറ്റിലും മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് ജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും വൈഎസ്ആറിന്റെ പടയോട്ടമാണ് കണ്ടത്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക