Image

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് സുവനീര്‍ കിക്കോഫ് നടത്തി

സുമോദ് ജേക്കബ് (പി.ആര്‍.ഒ & ഐ.ടി) Published on 23 May, 2019
മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് സുവനീര്‍ കിക്കോഫ് നടത്തി
ഫിലഡല്‍ഫിയ: മാര്‍ത്തോമാ ഡയോസിഷന്‍ യുവജനസഖ്യം കോണ്‍ഫറന്‍സിന്റെ സുവനീര്‍ കിക്കോഫ് കര്‍മ്മം ഞായറാഴ്ച ആരാധനയ്ക്കുശേഷം, ക്രിസ്റ്റോസ് ഇടവകയില്‍ വച്ചു റവ. അനീഷ് തോമസിന്റെ സാന്നിധ്യത്തില്‍ നടത്തപ്പെട്ടു. കോട്ടയം ജെറുസലേം ഇടവക വികാരിയും ക്രിസ്ത്യന്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡവലപ്‌മെന്റിന്റെ (CARD) മുന്‍ ഡയറക്ടറുമായിരുന്ന റവ. കെ.വൈ. ജേക്കബ്, ക്രിസ്റ്റോസ് ഇടവകാംഗവും എച്ച്.എച്ച്.സിയുടെ മുന്‍ പ്രസിഡന്റും അമേരിക്കയിലെ പ്രമുഖ ബിസിനസുകാരനുമായ മണിലാല്‍ മത്തായിയില്‍ നിന്നും ആദ്യ അഡ്വര്‍ടൈസ്‌മെന്റ് തുക വാങ്ങി ഇരുപതാമത് ഡയോസിഷന്‍ യുവജനസഖ്യം കോണ്‍ഫറന്‍സിന്റെ സുവനീര്‍ കിക്കോഫ് കര്‍മ്മം നിര്‍വഹിച്ചു.

അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസുകാരനും മലയാളി സമൂഹത്തിന്റെ ആവശ്യങ്ങളില്‍ എന്നും കൂടെ നിലകൊള്ളുന്ന മണിലാല്‍ മത്തായിയുടെ ഉടമസ്ഥതയിലുള്ള ഫിലഡല്‍പിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ സ്റ്റാറ്റ് ഹോം കെയര്‍, പെന്‍സില്‍വേനിയയിലെ വിവിധ സിറ്റികളില്‍ ഹോംകെയര്‍ സേവനം നടത്തിവരുന്ന ഹോശാന ഹോം ഹെല്‍ത്ത്‌കെയര്‍, അമേരിക്കയിലെ പ്രമുഖ ട്രാവല്‍ കമ്പനി ആയ ടാജ് ട്രാവല്‍സ്, ഇതര രാജ്യങ്ങളില്‍ നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ നഴ്‌സിംഗ് ലൈസന്‍സ് നേടുവാന്‍ പരിശീലനം നല്‍കുന്ന സ്ഥാപനമായ അവനിര്‍ അക്കാഡമി എന്നിവരാണ് ഇരുപതാമത് ഡയോസിഷന്‍ യുവജനസഖ്യം കോണ്‍ഫറന്‍സിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍.

ഫിലഡല്‍ഫിയ ക്രിസ്റ്റോസ് ഇടവക നേതൃത്വം വഹിക്കുന്ന ഇരുപതാമത് വടക്കേ അമേരിക്ക ആന്‍ഡ് യൂറോപ്പ് ഭദ്രാസന കോണ്‍ഫറന്‍സില്‍ ഭദ്രാസന ബിഷപ്പ് റൈറ്റ് റവ ഐസക് മാര്‍ ഫീലക്‌സിനോസ്, പ്രമുഖ വേദപണ്ഡിതനും കോട്ടയം മാര്‍ത്തോമാ തിയോളജിക്കല്‍ സെമിനാരി അധ്യാപകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ റവ.ഡോ. ജോസഫ് ഡാനിയേല്‍, ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മികച്ച വാഗ്മിയും ചിക്കാഗോ മാര്‍ത്തോമാ വികാരിയുമായ റവ. ഷിബി വര്‍ഗീസ്, യുവജനങ്ങളുടേയും കുട്ടികളുടേയും സെഷന്‍ സൗത്ത് ഈസ്റ്റ് റീജണല്‍ യൂത്ത് ചാപ്ലെയിനും പ്രിന്‍സ്റ്റണ്‍ തിയോളജിക്കല്‍ വിദ്യാര്‍ത്ഥിയുമായ റവ. പ്രിന്‍സ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കും.
 “Be the light, walk in the light” എന്നതാണ് കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയം.

ഒക്ടബര്‍ മാസം 4 മുതല്‍ 6 വരെ തീയതികളില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. കോണ്‍ഫറന്‍സിന്റെ എല്ലാ വിവരങ്ങളും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യവും
 www.ysconference2019.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് സുവനീര്‍ കിക്കോഫ് നടത്തിമാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് സുവനീര്‍ കിക്കോഫ് നടത്തിമാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് സുവനീര്‍ കിക്കോഫ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക