Image

ഇടതുപക്ഷം രാഷ്ട്രീയ പരിശോധന നടത്തണം: സി ദിവാകരന്‍

Published on 24 May, 2019
  ഇടതുപക്ഷം രാഷ്ട്രീയ പരിശോധന നടത്തണം: സി ദിവാകരന്‍


തിരു: ജനങ്ങള്‍ക്ക്‌ ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നുവെന്ന്‌ തിരുവനന്തപുരത്തെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍. ഇടതുപക്ഷത്തിന്‌ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ലെന്നും സി. ദിവാകരന്‍ കുറ്റപ്പെടുത്തി.കേരളത്തില്‍ ഇത്രയും വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇടതുപക്ഷം രാഷ്ട്രീയ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ കനത്ത തിരിച്ചടിയാണ്‌ എല്‍.ഡി.എഫ്‌ നേരിട്ടത്‌.

20 മണ്ഡലങ്ങളില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ്‌ എല്‍.ഡി.എഫിന്‌ വിജയിക്കാനായത്‌. അതും സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലുമാണ്‌.സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ പരാജയത്തില്‍ പ്രതികരണവുമായി സി എന്‍ ജയദേവനും രംഗത്തെത്തി. തൃശൂരിലുണ്ടായത്‌ അപ്രതീക്ഷിത തോല്‍വിയാണെന്നും എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും ജയദേവന്‍ പറഞ്ഞു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക