Image

അമിത്‌ ഷായുടെ സംഘടനാ മികവിനെ പ്രശംസിച്ച്‌ കോണ്‍ഗ്രസ്‌ നേതാവ്‌ പി.സി ചാക്കോ

Published on 24 May, 2019
അമിത്‌ ഷായുടെ സംഘടനാ മികവിനെ പ്രശംസിച്ച്‌ കോണ്‍ഗ്രസ്‌ നേതാവ്‌ പി.സി ചാക്കോ
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ല ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ സംഘടനാ മികവിനെ പ്രശംസിച്ച്‌ കോണ്‍ഗ്രസ്‌ നേതാവും സി.ഡബ്യു.സി സ്ഥിരം ക്ഷണിതാവുമായ പി.സി ചാക്കോ. അമിത്‌ ഷാ യുടെ സംഘടനാ പാടവത്തെ അംഗീകരിച്ചേ പറ്റൂ എന്ന്‌ പി.സി ചാക്കോ പറഞ്ഞു.

കോണ്‍ഗ്രസ്‌ നേതാക്കളുടേത്‌ അലസമായ പ്രവര്‍ത്തന ശൈലി. അലസമായ ബൂത്തുകളെ വിജയിപ്പിക്കാവന്‍ കഴിയില്ലെന്നും പി.സി ചാക്കോ പറഞ്ഞു. ജയിക്കാന്‍ കുറുക്കു വഴിയില്ല. അതിനായി കഠിനാധ്വാനം ചെയ്യണം.

ഇപ്പോള്‍ കോണ്‍ഗ്രസ്‌ ഏറ്റവും വലിയ പാര്‍ട്ടിയെന്ന്‌ പറയാന്‍ പറ്റാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക