Image

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്‌ച ദല്‍ഹിയില്‍

Published on 24 May, 2019
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്‌ച ദല്‍ഹിയില്‍
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്‌ച ദല്‍ഹിയില്‍ ചേരും. അധ്യക്ഷ സ്ഥാനത്ത്‌ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധതയില്‍ പ്രവര്‍ത്തക സമിതിയില്‍ തീരുമാനം എടുക്കും. തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്ന്‌ മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

രാഹുല്‍ അധ്യക്ഷനായി തുടരാന്‍ തീരുമാനിച്ചുള്ള പ്രമേയം പ്രവര്‍ത്തക സമിതി പാസാക്കിയേക്കും. പരാജയ കാരണം പരിശോധിക്കാന്‍ ഒരു സമിതിയും രൂപീകരിക്കും. കനത്ത തോല്‍വില്‍ കടുത്ത നിരാശയിലാണ്‌ രാഹുല്‍ ഗാന്ധി. മോദിക്ക്‌ മുന്നില്‍ ദയനീയമായി തോല്‍ക്കുകയും തട്ടകമായ അമേഠിയില്‍ തോല്‍ക്കുകയും ചെയ്‌തു.

പ്രതിപക്ഷ നേതൃപദവി പോലും ഉറപ്പില്ല. ഈ സാഹചര്യത്തില്‍ നേതൃസ്ഥാനത്ത്‌ തുടരേണ്ട എന്ന ആലോചനയിലാണ്‌ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്‌ അല്‍പ്പമെങ്കിലും ആശ്വസിക്കാനായത്‌ കേരളത്തിലെ വിജയമാണ്‌.
യുപിയിലെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാജ്‌ ബബ്ബാറും നേതൃത്വത്തിന്‌ രാജിക്കത്ത്‌ നല്‍കിയിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക