Image

303 സീറ്റ് നേടിയിട്ടും മത്സരിച്ച ആറിടത്തും ബിജെപിയുടെ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് പരാജയം

Published on 24 May, 2019
 303 സീറ്റ് നേടിയിട്ടും മത്സരിച്ച ആറിടത്തും ബിജെപിയുടെ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് പരാജയം


ന്യൂഡല്‍ഹി: കാവിപ്പടയില്‍ ഇത്തവണയും മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് രാശി തെളിഞ്ഞില്ല. 542 ലോക്‌സഭാ സീറ്റുകളില്‍ 303 സീറ്റുകള്‍ നേടി ബിജെപി രാജ്യത്ത് ഒറ്റയാന്‍ ആയപ്പോഴും കാവി പാര്‍ട്ടിയിലെ മുസ്ലീം സ്ഥാനാര്‍ത്ഥികളെ ജനം തുണച്ചില്ല. രാജ്യത്ത് ആറിടങ്ങളിലാണ് മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ ബിജെപി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചത്. ആറു സ്ഥാനാത്ഥികളും പരാജയപ്പെട്ടു.

പശ്ചിമ ബംഗാളില്‍ രണ്ട് സീറ്റുകളിലും, 95% മുസ്ലീം ജനസംഖ്യയുള്ള ലക്ഷദ്വീപില്‍ ഒരു സീറ്റിലും കശ്മീരില്‍ മൂന്ന് സീറ്റുകളിലേയ്ക്കുമാണ് ബിജെപി മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്കായി മാറ്റിവെച്ചത്. 17ാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 26 മുസ്ലീം ജനപ്രതിനിധികള്‍ മാത്രമാണ്. കഴിഞ്ഞ തവണ 26 പേര്‍ മാത്രമായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ആറു ശതമാനം മാത്രമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

അതേസമയം ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, കര്‍ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു മുസ്ലീം എംപി പോലുമില്ല. ഈ സംസ്ഥാനങ്ങളില്‍ 15% കുറവാണ് മുസലീം ജനസംഖ്യ. ഇന്ത്യയിലെ ഏതാണ്ട് 46% മണ്ഡലങ്ങളിലെങ്കിലും മുസ്ലീം ജനസംഖ്യ 30 ശതമാനത്തിലധികം ഉണ്ട്. 85 ലോക്‌സഭാ മണ്ഡലങ്ങളിലും 720 നിയമസഭാ മണ്ഡലങ്ങളിലും മുസ്ലീങ്ങള്‍ 20 ശതമാനത്തിലധികവും ഉണ്ട്. ഇന്ത്യയിലെ ജനസംഖ്യയുടെ 13.4% മാണ് മുസ്ലീം ജനസംഖ്യ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക