Image

എന്റെ തോല്‍വിയെ വ്യക്തിപരമായ തോല്‍വിയായി കാണുന്നു: ഷാനിമോള്‍ ഉസ്മാന്‍

Published on 24 May, 2019
എന്റെ തോല്‍വിയെ വ്യക്തിപരമായ തോല്‍വിയായി കാണുന്നു: ഷാനിമോള്‍ ഉസ്മാന്‍


ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 സീറ്റുകളില്‍ 19 ലും  യുഡിഎഫ് മികച്ച വിജയം കരസ്ഥമാക്കിയപ്പോള്‍ പരാജയപ്പെട്ടത് ആലപ്പുഴയില്‍ മാത്രമാണ്. ആലപ്പുഴയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായ ഷാനി മോള്‍ ഉസ്മാനെ 9,213 വോട്ടുകള്‍ക്ക് പിന്തള്ളിയാണ് ഇടത്പക്ഷ സ്ഥാനാര്‍ത്ഥി ആരിഫ് വിജയിച്ചത്. കേരളത്തിലെ മറ്റുള്ള എല്ലാ മണ്ഡലങ്ങളി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിട്ടും, താന്‍ മാത്രം തോറ്റത് വ്യക്തിപരമായ തോല്‍വിയായി കാണുന്നുവെന്നാണ് ഷാനിമോള്‍ പറയുന്നത്

കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ദേശീയ തലത്തിലെ തിരക്കുകള്‍ മാറ്റി വച്ച് തനിക്ക് വേണ്ടി പ്രചാരണത്തിനെത്തിയെന്നും, എല്ലാം നേതൃത്വം പരിശോധിക്കട്ടെയെന്നും ഷാനിമോള്‍ പറയുന്നു. അടുത്തുതന്നെ നടക്കുന്ന അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി വരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ഇനിയുള്‌ല സ്ഥാനാര്‍ത്ഥിത്വമെല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെയെന്നായിരുന്നു ഷാനിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ ആലപ്പുഴ, ഹരിപ്പാട്, കായംകുളം, അമ്പലപ്പുഴ, കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഷാനി ഭൂരിപക്ഷം നേടിയെങ്കിലും ചേര്‍ത്തല, അരൂര്‍, മണ്ഡലങ്ങളിലാണ് പിറകിലോട്ടു പോയത്. പോള്‍ ചെയ്ത വോട്ടുകളുടെ 40.96 ശതമാനം വിഹിതം ആരിഫ് നേടിയപ്പോള്‍ 40 ശതമാനം വോട്ടുകളാണ് ഷാനിമോള്‍ക്ക് ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക