Image

ഏഴു പതിപ്പും, ഏഴു കഥയും എഴുതാന്‍ വൈകിയ കുറിപ്പും..!! (കെ എസ് രതീഷ്)

കെ എസ് രതീഷ് Published on 24 May, 2019
ഏഴു  പതിപ്പും, ഏഴു കഥയും എഴുതാന്‍ വൈകിയ കുറിപ്പും..!! (കെ എസ് രതീഷ്)
കഥ എഴുത്തുകാരോട് അതി രഹസ്യമായ ചിലത്..
1. ഏറ്റവും അടുത്ത ചങ്ങാതികളോട് പോലും നിങ്ങളുടെ കഥയുടെ തീം, പേര് എന്നിവ പങ്കിടരുത്..

2. പ്രത്യേകിച്ചും കഥാ രചന മത്സരങ്ങളില്‍ നിങ്ങളുടെ കഥ അവര്‍ തിരിച്ചറിയരുത്..

3. നിങ്ങളുടെ പുസ്തകങ്ങള്‍ വാങ്ങാനോ വായിക്കാനോ തയാറാകാത്തവരോട് അത്രയൊന്നും താല്‍പര്യം കാണിക്കണമെന്നില്ല..

* ഇതൊക്കെ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലെ കണ്ടെത്തലുകള്‍ മാത്രം...

ഇനി ഏഴു പതിപ്പിലെ ഏഴു കഥകളെക്കുറിച്ച് ചിലത് പറയാം...

മാധ്യമം പതിപ്പില്‍ വന്ന 'ആത്മന്‍' എന്ന എം പി രമേഷിന്റെ കഥ മൂന്ന് വട്ടം വായിച്ചിട്ടും എനിക്കൊന്നും പിടികിട്ടാത്ത വിവരം ഞാന്‍ എഴുതുന്നില്ല..

ഒരു കഥ വായിച്ച് മനസിലായില്ല എങ്കില്‍ അത്രയല്ലേയുള്ളൂ..അത് ഇങ്ങനെ എഴുതിയാല്‍ പത്രാധിപര്‍, എഴുത്തുകാരന്‍ എഴുത്തുകാരന്റെ കൂട്ടുകാര്‍, അങ്ങനെക്കള്‍ കൂടാന്‍ മാത്രമേ ഉപകരിക്കു. അതുമല്ല ഒരു കഥ മൂന്ന് വട്ടം വായിച്ചിട്ടും തിരിയാത്ത നീയൊക്കെ എന്ത് വായനാക്കാരന്‍ എന്ന് നിങ്ങള്‍ക്കും തോന്നില്ലേ..?

സമകാലിക മലയാളത്തിലെ 'ബുദ്ധം ശരണം' തമ്പി ആന്റണിയുടെ ഭേദപ്പെട്ട കഥയാണ്. രാജ്യത്ത് പീഡിപ്പിക്കപ്പെട്ട വിദേശവനിതയുടെ വാര്‍ത്തയിലൂടെ അതേ പേരില്‍ തന്റെ സൗഹൃദത്തില്‍ എത്തിയ ഒരു സുഹൃത്തിലേക്ക് കഥ കടത്തിവിടുന്ന ടെക്നിക്ക്..

രാജ്യം അപമാനിതമാകുന്നതിനപ്പുറം കഥ പറയുന്നവന്റെ വ്യക്തി നഷ്ടത്തിലേക്കും കഥയുടെ ചിന്ത നമ്മളെ കൈ പിടിച്ച് നായിക്കുന്നുണ്ട്..

തമ്പി സാറേ ഈ നായരൊന്നും ഇവിടെ കൂടിയ ആളല്ല കേട്ടോ. ഒന്നുറപ്പ് മലയാളതത്തിന്റെ എഡിറ്റര്‍ ഞാന്‍ മെയില്‍ ചെയ്യുന്ന കഥകള്‍ വായിക്കുന്നില്ല എന്നാണ് തോന്നുന്നത്...

ദേശാഭിമാനി ഈ ലക്കം വല്ലാതെ ചിലത് ഓര്‍മ്മിപ്പിക്കുന്ന കഥയാണ് മുക്താറിന്റേത്. അനാഥ മന്ദിരത്തില്‍ പതിനെട്ട് കൊല്ലം കഴിഞ്ഞ എനിക്ക് ഈ കഥ തികച്ചും അനുഭവമാണ്. പുഴക്കുട്ടിയിലൂടെ നിറമില്ലാത്തവരുടെ ചിത്രവും ചരിത്രവും കൃത്യമായി മുക്താര്‍ വരച്ചിട്ടുന്നു...

ഇത്രയും നീണ്ടകഥയായിട്ടും ശ്വാസമടക്കി വായിക്കുന്നത് നിങ്ങളില്‍ പലര്‍ക്കും സ്വപ്നം പോലും കാണാന്‍ കഴിയാത്ത സത്യങ്ങള്‍ കഥാകൃത്ത് വിളിച്ചു പറയുന്നത് കൊണ്ടാണ്. സജീവിന്റെ വരയും കഥയുടെ ഹൃദയത്തതുടിപ്പ് ഏറ്റു വാങ്ങുന്നുണ്ട്...

'സൂഫികളുടെ കോളനി' ശാന്തം മാസിക ഇയ്യാ വളപട്ടണത്തിന്റെ മികച്ച ഒരു രാഷ്ട്രീയ കഥയാണ്. അരികുവത്കരിക്കപ്പെട്ടവന്‍ രാജ്യതത്തിന്റെ പട്ടികകളില്‍ ഉള്‍പ്പെടാത്തവര്‍ വികസനങ്ങളുടെ ഭൂമി ഏറ്റെടുക്കലില്‍ മാഞ്ഞു പോകുന്നതിന്റെ കഥ അല്ല സത്യം വിളിച്ചു പറയുന്നു...

ബുദ്ധ കോളനി നിവാസികളുടെ ജീവിതം മാതൃകാപരമാണ് പക്ഷെ അവരെ തുടച്ച് മാറ്റി നഗരത്തിന് നമ്മള്‍ക്ക് വികസിച്ചല്ലേ കഴിയു. മുകതാറിന്റെ വരയില്‍ ജാനുചേച്ചിയുടെ ജീവനുണ്ട്...

ഷീബ ഈ കെയുടെ 'പെണ്ണരശ്' എഴുത്ത് മാസികയുടെ കഥവിതരണത്തിന്റെ വേറിട്ട മുഖമാണ്. ചെറുത് എങ്കിലും കരുത്തുള്ള കഥയിലാണ് അവര്‍ക്ക് താല്പര്യം.

ഏതോ വിപ്ലവ പാര്‍ട്ടിയുടെ കലാ ജാഥ കഴിഞ്ഞ് വരുന്ന ഒരു കൂട്ടം പെണ്ണുങ്ങള്‍ തീവണ്ടിയുടെ ഒരു കൂപ്പയില്‍ പെണ്ണിന്റെ പരിഭവങ്ങളും പരാതികളും അഴിച്ചെടുക്കുന്നു. സ്ത്രീ മുന്നേറ്റങ്ങള്‍ പ്രസംഗത്തില്‍ മാത്രമെന്ന് ഷീബ പറയാതെ പറയുന്നു.. ഈ വേദനകളില്‍ പാര്‍ട്ടി നേതാവിന്റെ ഭാര്യപോലും പങ്കാളിയാകുന്നു..പിറ്റേന്ന് പകല്‍ അവരുടെ ഉണര്‍ച്ചയാണ് ഏറ്റവും തീവ്രം

'ചായ ചായേയ്' എന്ന തീവണ്ടി ചായ വില്പനക്കാരന്റെ വിളിയില്‍ ഉണരുന്ന അവരുടെ മുഖത്ത് കഥയുടെ കാമ്പുണ്ട്...

നാലു വരി കവിതയ്ക്ക് വേണ്ടി ഒരു പേജ് കളയുന്ന എഡിറ്റര്‍ ഒരിത്തിരി നീണ്ടകഥയൊക്കെ ആകാം എന്നേ എനിക്ക് പറയാനുള്ളൂ...

(*എന്റെ കഥ വലിപ്പം കൂടുതല്‍ എന്ന് പറഞ്ഞ് അവര്‍ തള്ളി അതിന് മറുപടി നിങ്ങളിത് വായിക്കണ്ട)

അശോകന്‍ ചരുവിലിന്റെ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എന്തോ വലിയ സഭവമായി പറയുന്നത് കേട്ടു...
എന്തായാലും എനിക്കൊന്നും തോന്നിയില്ല..

അല്ല എനിക്ക് അതിന്റെ ആന്തരിക സംഗതികള്‍ പിടി കിട്ടിയില്ല..

ക്യാന്‍സര്‍ സെന്ററില്‍ വരുന്ന ഒരു കൂട്ടം രോഗികളുടെ, കൂട്ടുവരുന്നവരുടെ പരിഭവങ്ങള്‍, ഭാവിയെക്കുറിച്ചുള്ള ആകുലതകള്‍ ക്യാന്സറിനോട് പൊരുതുന്ന ഒരു പ്രണയ ജോഡികളുടെ ഭാഗത്തു നിന്ന് നോക്കിക്കാണുന്നു..ഞാനാണ് ഈ കഥ അയച്ചതെങ്കില്‍ സുഭാഷ് ചന്ദ്രന്‍ കുറച്ച് ഉപദേശങ്ങളുമായി തിരിച്ചയച്ചു തരുമായിരുന്നു. ഞാന്‍ പു കാ സ നേതാവ് അല്ലാതായിപ്പോയി.. ഭാവിയില്‍ ഇതുപോലുള്ള എന്റെ കഥയും എഡിറ്റര്‍ അംഗീകരിക്കും..

പ്രസാധകന്‍ മാസികയില്‍ എന്‍ എം ഉണ്ണികൃഷ്ണന്റെ ബുദ്ധിരഹസ്യമാണ്..
വിദേശത്ത് ഭാര്യയെ /കാമുകിയെ പൂട്ടിയിട്ട് നാട്ടിലേക്ക് വിമാനം കയറുന്ന നായകന്‍
നാട്ടിലെത്തി വെബ്ക്യാമിലൂടെ സോഫിയെ നിരീക്ഷണം നടത്തുമ്പോള്‍ അവള്‍ പറയുന്നു. ഞാന്‍ മനുഷ്യ കുലം മുഴുവന്‍ നശിപ്പിക്കുമെന്ന്. സോഫിയ കത്രീന ഒക്കെ അമേരിക്കയില്‍ വീശിയ കാറ്റുകള്‍ അല്ലെ.
ഇനി അതായിരിക്കുമോ കഥാകൃത്ത് ഉദ്ദേശിച്ച ബുദ്ധി രഹസ്യം..?
എന്തായാലും നല്ലൊരു ഭാഷയും ശൈലിയും കഥാകൃതത്തിലുണ്ട്...

ഈ കഥകള്‍ വായിച്ചിട്ട് എനിക്ക് എന്തെന്നല്ലേ..?
ഇതിലെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് നല്ലൊരു കഥ അതാണെന്റെ ലക്ഷ്യം...
പിന്നെ കഥാകൃത്തുകള്‍ ആദ്യ മൂന്ന് നിര്‍ദ്ദേശങ്ങള്‍ മറക്കരുത്... 
ഏഴു  പതിപ്പും, ഏഴു കഥയും എഴുതാന്‍ വൈകിയ കുറിപ്പും..!! (കെ എസ് രതീഷ്)ഏഴു  പതിപ്പും, ഏഴു കഥയും എഴുതാന്‍ വൈകിയ കുറിപ്പും..!! (കെ എസ് രതീഷ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക