Image

ന്യൂ യോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസിനെ വാല്‍ക്കണ്ണാടിയിലൂടെ പരിചയപ്പെടാന്‍ അവസരം

പി.പി. ചെറിയാന്‍ Published on 25 May, 2019
ന്യൂ യോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസിനെ വാല്‍ക്കണ്ണാടിയിലൂടെ പരിചയപ്പെടാന്‍ അവസരം
ന്യൂയോര്‍ക്ക്  അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായി മാറിയിരിക്കുന്ന മലയാളിയായ ന്യൂയോര്‍ക്ക് സെനറ്റര്‍  കെവിന്‍ തോമസിനെ പരിചയപ്പെടാന്‍ അവസരം ഒരുക്കുന്നു.   പത്തനംതിട്ട ജില്ലയില്‍ തായ്‌വേരുകള്‍ ഉള്ള, ഗള്‍ഫ് മലയാളിയുടെ പ്രവാസ പരമ്പരയിലൂടെ കടന്നു വന്ന അമേരിക്കന്‍ അഭിഭാഷകന്‍, ഇരുപത്തിനാലു വര്‍ഷം  കൈയ്യടക്കി വാണിരുന്ന മുന്‍ റിപ്പബ്ലിക്കന്‍ സെനറ്ററെ തറപറ്റിച്ചു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കൊടി ആറാം  ഡിസ്ട്രിക്ടില്‍ നാട്ടിയ കെവിന്‍ തോമസ് നൂറു ദിവസങ്ങള്‍ കൊണ്ട് നിരവധി ബില്ലുകള്‍ സെനറ്റില്‍ അവതരിപ്പിക്കുകയും അവയിലേറെ നടപ്പാക്കുകയും ചെയ്തു. നിരന്തരം കേരളം സന്ദര്‍ശിക്കുന്ന, മമ്മൂട്ടിയാണ് തന്റെ പ്രിയ താരം എന്ന് പറയുന്ന, പൈതൃകത്തെ അഭിമാനത്തോടെ കാണുന്ന കെവിന്‍ തോമസിനെ  വാല്‍ക്കണ്ണാടിയിലൂടെയാണ് പരിചയപ്പെടുത്താന്‍ അവസരമൊരുക്കുന്നത്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ. കോരസണ്‍ വര്‍ഗീസ്  നയിക്കുന്ന ചര്‍ച്ചകളില്‍ വിവിധ മേഖലകളിലുള്ള  പ്രമുഖര്‍ പങ്കെടുക്കും. ന്യൂയോര്‍ക്ക്  സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസുമായുള്ള അഭിമുഖമാണ് ആദ്യ എപ്പിസോഡില്‍.

ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ടി വി യ്ക്ക് വേണ്ടി കലാവേദി യു. എസ്. എ. തയ്യാറാക്കുന്ന വാല്‍ക്കണ്ണാടി എന്ന സംഭാഷണ പരമ്പരയുടെ ആദ്യ എപ്പിസോഡ്  മെയ്  27 (തിങ്കള്‍) വൈകുന്നേരം 7 മുതല്‍ 7.30 (ന്യൂ യോര്‍ക്ക് സമയം) വരെ  സംപ്രേക്ഷണം ചെയ്യുന്നു.  

എല്ലാ തിങ്കളാഴ്ചയും വൈകിട്ട് ഏഴു മണിക്ക് വാല്‍ക്കണ്ണാടി അഭിമുഖം റിപ്പോര്‍ട്ടര്‍ ടി വി യില്‍ കാണാവുന്നതാണ്. ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ എന്ന പ്രേത്യക പരിപാടിയുടെ ഭാഗമായാണ് വാല്‍ക്കണ്ണാടി പ്രക്ഷേപണം ചെയ്യുന്നത്.

ന്യൂ യോര്‍ക്കിലെ കലാവേദി സ്റ്റുഡിയോയില്‍ നിര്‍മ്മിക്കുന്ന ഈ പരിപാടിയുടെ അവതാരകയാകുന്നത് ബിന്ദു ഡേവിഡ് ആണ്. സ്പുടതയോടെയുള്ള ഉച്ചാരണം അവതരണം മികവുറ്റതാക്കുന്നു. ക്രിസ് തോപ്പില്‍, സജി മാത്യു, ഹരി നമ്പൂതിരി, ആന്റണി ജോസഫ്, മാത്യു മാമ്മന്‍, മാമ്മന്‍ എബ്രഹാം തുടങ്ങിയവര്‍ നിര്‍മ്മാണം നിര്‍വഹിക്കുന്നു. സംവിധാനവും എഡിറ്റിങ്ങും  സിബി ഡേവിഡ്.

ന്യൂ യോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസിനെ വാല്‍ക്കണ്ണാടിയിലൂടെ പരിചയപ്പെടാന്‍ അവസരംന്യൂ യോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസിനെ വാല്‍ക്കണ്ണാടിയിലൂടെ പരിചയപ്പെടാന്‍ അവസരംന്യൂ യോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസിനെ വാല്‍ക്കണ്ണാടിയിലൂടെ പരിചയപ്പെടാന്‍ അവസരംന്യൂ യോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസിനെ വാല്‍ക്കണ്ണാടിയിലൂടെ പരിചയപ്പെടാന്‍ അവസരംന്യൂ യോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസിനെ വാല്‍ക്കണ്ണാടിയിലൂടെ പരിചയപ്പെടാന്‍ അവസരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക