Image

നിരാശയുടെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ പിണറായി സര്‍ക്കാരിന് ഇന്ന് മൂന്നാം പിറന്നാള്‍

കല Published on 25 May, 2019
നിരാശയുടെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ പിണറായി സര്‍ക്കാരിന് ഇന്ന് മൂന്നാം പിറന്നാള്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന്‍റെ നിരാശയുടെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ തന്നെ പിണറായി സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികവും എത്തി. കേരള ചരിത്രത്തില്‍ ഇടതുപക്ഷത്തിന് ഏറ്റവും വലിയ തോറ്റു ഏറ്റുവാങ്ങിയ ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍  യാതൊരു ആഘോഷവുമില്ലാതെയാണ് മൂന്നാം വാര്‍ഷികം കടന്നു പോകുന്നത്. അതേ സമയം ബിജെപി രാജ്യത്ത് അധികാരം പിടിച്ചതിന്‍റെയും യുഡിഎഫ് കേരളം പിടിച്ചെടുത്തതിന്‍റെയും വിജയ ആഘോഷത്തിലാണ്. 
പിണറായി സര്‍ക്കാരിന്‍റെ ഒന്നും രണ്ടും വാര്‍ഷികങ്ങളും ആയിരം ദിവസവുമെല്ലാം വന്‍ ആഘോഷമാക്കിയ സര്‍ക്കാര്‍ ഇത്തവണ ഒരു സോഡാ പൊട്ടിച്ച് ആഘോഷിക്കാന്‍ പോലും മുതിര്‍ന്നില്ല. വെള്ളിയാഴ്ച പിണറായിയുടെ പിറന്നാളും ഒരു കേക്ക് പോലും മുറിക്കാതെ കടന്നു പോയി. ആധികാര മേറ്റ ദിവസം പിറന്നാളിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഡ്ഡൂ വിതരണം ചെയ്തിരുന്നു പിണറായി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക