Image

ബി.ജെ.പിയുടെ തോല്‍വിയില്‍ നിരാശ പങ്കുവെച്ച്‌ രാജസേനന്‍

Published on 25 May, 2019
ബി.ജെ.പിയുടെ തോല്‍വിയില്‍ നിരാശ പങ്കുവെച്ച്‌ രാജസേനന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ കനത്ത പരാജയത്തില്‍ നിരാശ പങ്കുവെച്ച്‌ സംവിധായകന്‍ രാജസേനന്‍. കേരളം ഭാരതത്തില്‍ അല്ല എന്നത്‌ നമ്മള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നായിരുന്നു രാജസേനന്റെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സുരേഷ്‌ ഗോപിയുമൊക്കെ തോറ്റപ്പോള്‍ തോറ്റുപോയത്‌ നന്മയും വിശ്വാസവുമാണെന്നും രാജസേനന്‍ ഫേസ്‌ബുക്ക്‌ വീഡിയോയില്‍ പറഞ്ഞു.

'' ഭാരതം ബി.ജെ.പിയും നരേന്ദ്ര മോദിയും ചേര്‍ന്ന്‌ എടുക്കുകാ, എന്ന്‌ ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. അക്ഷരാര്‍ഥത്തില്‍ അത്‌ സംഭവിച്ചു. ഭാരതം മോദിജിയും ബി.ജെ.പിയും ചേര്‍ന്ന്‌ എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തിരിച്ചുനല്‍കാന്‍ കഴിയാത്ത രീതിയില്‍ അസാമാന്യ വിജയത്തോടു കൂടി എടുത്തു.


പക്ഷേ കേരളം ഭാരതത്തില്‍ അല്ല എന്ന്‌ നമ്മള്‍ ഒന്നുകൂടി തെളിയിച്ചു എന്നതാണ്‌ ദു:ഖകരമായ സത്യം. ശ്രീ കുമ്മനവും കെ.സുരേന്ദ്രനും സുരേഷ്‌ ഗോപിയുമൊക്കെ ഇവിടെ തോറ്റപ്പോള്‍, തോറ്റത്‌ നന്മയും വിശ്വാസവും മാത്രമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക