Image

തൃശൂര്‍ എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍- സുരേഷ്‌ ഗോപി

Published on 25 May, 2019
തൃശൂര്‍ എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍- സുരേഷ്‌ ഗോപി

'തൃശൂര്‍ എനിക്ക്‌ വേണം. നിങ്ങളെനിക്ക്‌ ഈ തൃശൂര്‍ തരണം. ഈ തൃശൂര്‍ ഞാനിങ്ങ്‌ എടുക്കുവാ, എനിക്ക്‌ വേണം ഈ തൃശൂര്‍...' തിരഞ്ഞെടുപ്പ്‌ പ്രചാരണ സമയത്തെ സുരേഷ്‌ ഗോപിയുടെ ഈ ഡയലോഗ്‌ ഏറെ ഹിറ്റായിരുന്നു. ഫലം പുറത്തു വന്നപ്പോള്‍ ചിലര്‍ ഈ ഡയലോഗ്‌ വെച്ച്‌ അദ്ദേഹത്തെ ട്രോളുകയുണ്ടായി.

എന്നാല്‍ അതിനൊന്നും മറുപടി പറയാതെ താരം തൃശ്ശൂരുകാര്‍ക്ക്‌ നന്ദി പറഞ്ഞ്‌ രംഗത്തെത്തുകയാണുണ്ടായത്‌. `എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജ്ജം നല്‍കിയ സ്‌നേഹത്തിന്‌ നന്ദി' എന്നാണ്‌ അദ്ദേഹം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചത്‌. നരേന്ദ്ര മോദിജിക്ക്‌ അഭിനന്ദനങ്ങളും അറിയിച്ചുണ്ട്‌ അദ്ദേഹം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തൃശൂര്‍ എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍...!
എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജ്ജം നല്‍കിയ സ്‌നേഹത്തിന്‌ നന്ദി!
എന്റെ വിശപ്പടക്കിയ
എന്നെ ചേര്‍ത്തു പിടിച്ച
കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാര്‍ക്കും സ്‌നേഹിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും തൃശൂര്‍കാര്‍ക്കും പിന്നെ പൂരക്കാഴ്‌ച കൊഴുപ്പിച്ച തെച്ചിക്കോട്ട്‌ രാമചന്ദ്രനും നന്ദി!
ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയര്‍ന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക്‌ അഭിനന്ദനങ്ങള്‍...!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക