Image

ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല; വിമര്‍ശനവുമായി ആര്‍. ബാലകൃഷ്ണപിള്ള

Published on 25 May, 2019
ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല; വിമര്‍ശനവുമായി ആര്‍. ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. ശബരിമല എല്‍.ഡി.എഫിന് ദോഷം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

‘വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരിമല പ്രശ്‌നം പരിഹരിക്കാനാകില്ല. എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാന്‍ കഴിയില്ല’വിശ്വാസസംരക്ഷണ നിലപാടായിരുന്നു എന്‍.എസ്.എസിന്റേത്. അതായിരുന്നു ശരിയായ നിലപാടെന്നും ഇടതുമുന്നണിയിലെ അംഗം കൂടിയായ ബാലകൃഷ്ണപിള്ള പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതര മതരസ്ഥരേയും ശബരിമല ബാധിച്ചുവെന്നും ബാലകൃഷ്ണപിള്ള നിരീക്ഷിച്ചു.ശബരിമല പ്രശ്‌നത്തിനിടയെയാണ് കേരള കോണ്‍ഗ്രസ് (ബി) എല്‍.ഡി.എഫിലെത്തുന്നത്. ശബരിമലയില്‍ യുവതിപ്രവേശനത്തിനെതിരായ നിലപാടായിരുന്നു നേരത്തേയും ബാലകൃഷ്ണപിള്ള സ്വീകരിച്ചിരുന്നത്.

ബാലകൃഷ്ണപിള്ളയെ മുന്നണിയിലെടുത്തതിന് മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ പരോക്ഷമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക