Image

ഹൃദയങ്ങളെ ഒന്നാക്കി പുതിയ ഇന്ത്യ തുടങ്ങിയെന്ന് നരേന്ദ്രമോദി

കല Published on 25 May, 2019
ഹൃദയങ്ങളെ ഒന്നാക്കി പുതിയ ഇന്ത്യ തുടങ്ങിയെന്ന് നരേന്ദ്രമോദി

പുതിയ ഇന്ത്യയുടെ തുടക്കമാണ് സംഭവിച്ചിരിക്കുന്നതെന്നും രാഷ്ട്രീയത്തിന് അതീതമായി ഹൃദയങ്ങളെ ഒന്നാക്കിയെന്നും അവകാശപ്പെട്ട് നരേന്ദ്രമോദി. രാഷ്ട്രീയത്തിന്‍റെയും അധികാരത്തിന്‍റെയും ഇടുങ്ങിയ വഴികളിലൂടെ പോകുമ്പോഴും ജനങ്ങളെ സഹായിക്കാനാണ് തയാറാകേണ്ടതെന്നും മോദി പറഞ്ഞു. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോടു എന്‍ഡിഎ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. 
യോഗത്തിലെത്തിയ എം.പിമാരോട് നിങ്ങളില്‍ ഒരാള്‍ മാത്രമാണ് താനെന്നും മോദി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മതിലുകളെ പൊളിച്ചു ഹൃദയങ്ങളെ ഒന്നാക്കിയെന്നും പല സമൂഹങ്ങളെ ഒന്നിപ്പിച്ചുവെന്നും മോദി പറഞ്ഞു. 
ഇന്ത്യന്‍ ഭരണഘടനയെ വന്ദിച്ചതിനു ശേഷമാണ് നരേന്ദ്രമോദി പ്രസംഗിക്കാനെത്തിയത്. മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ അനുഗ്രഹവും മോദി തേടിയിരുന്നു. യോഗം നരേന്ദ്രമോദിയെ എന്‍ഡിഎ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക