Image

മോദിയുടെ വിജയത്തിന്‌ പിന്നില്‍ വിദേശ കരങ്ങള്‍'- രാജിക്കൊരുങ്ങി മമത

Published on 25 May, 2019
മോദിയുടെ വിജയത്തിന്‌ പിന്നില്‍ വിദേശ കരങ്ങള്‍'- രാജിക്കൊരുങ്ങി മമത
 
കൊല്‍കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലുണ്ടായ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രാജിവെക്കാന്‍ തയ്യാറാണെന്ന്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന്‌ താന്‍ പാര്‍ട്ടിയെ അറിയിച്ചതായി അവര്‍ പറയുന്നു . പക്ഷെ പാര്‍ട്ടി തന്‍റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു. താന്‍ പദവിയും അധികാരവും ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

മോദിയുടെ വിജയത്തിന്‌ പിന്നില്‍ വിദേശ ശക്തികള്‍ ഇടപെട്ടിട്ടുണ്ടെന്ന്‌ മമത ആരോപിച്ചു.തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും മമത മുന്നറിയിപ്പ്‌ നല്‍കി.

വര്‍ഗീയതയിലൂന്നിയ പ്രചാരണത്തിനായി ഇലക്ഷന്‍ കമ്മീഷനെ പോലും ബിജെപി നിയന്ത്രിച്ചുവെന്നും മമത കുറ്റപ്പെടുത്തി. പണവും അധികാരവും ദുരുപയോഗം ചെയ്‌താണ്‌ ഇത്തവണ ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക