Image

എന്‍.ഡി.എ ലോക്‌സഭാ കക്ഷി നേതാവായി വീണ്ടും മോദിയെ തെരഞ്ഞെടുത്തു

Published on 25 May, 2019
എന്‍.ഡി.എ ലോക്‌സഭാ കക്ഷി നേതാവായി വീണ്ടും മോദിയെ തെരഞ്ഞെടുത്തു


ന്യൂദല്‍ഹി: എന്‍.ഡി.എ ലോക്‌സഭാ കക്ഷി നേതാവായി വീണ്ടും നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. എന്‍.ഡി.എ പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗത്തിലാണ്‌ മോദിയെ തെരഞ്ഞെടുത്തത്‌. ഷിരോമണി അകാലി ദള്‍ നേതാവ്‌ പര്‍കാശ്‌ സിങാണ്‌ മോദിയുടെ പേര്‌ നിര്‍ദ്ദേശിച്ചത്‌. ജെ.ഡി.യു നേതാവ്‌ നിതീഷ്‌ കുമാറും ശിവസേന നേതാവ്‌ ഉദ്ദവ്‌ താക്കറയും അതിനെ പിന്താങ്ങുകയായിരുന്നു.

മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ്‌ ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എന്‍.ഡി.എ ഘടകക്ഷികള്‍ ലോക്‌സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത മോദിയെ അഭിനന്ദിച്ചു.

ലോക്‌സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതിന്‌ ശേഷം ഭരണഘടനയെ തലതൊട്ട്‌ വന്ദിച്ചു കൊണ്ടാണ്‌ മോദി പ്രസംഗിക്കാന്‍ തുടങ്ങിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക