Image

മുഖ്യമന്ത്രിയായി തുടരാനാകില്ല: തിരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ മമത

Published on 25 May, 2019
മുഖ്യമന്ത്രിയായി തുടരാനാകില്ല: തിരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ മമത

കൊല്‍ക്കത്തന്മ ബംഗാള്‍ മുഖ്യമന്ത്രിയായി തുടരേണ്ട ആവശ്യമില്ലെന്നും ഇക്കാര്യം തൃണമൂല്‍ കോണ്‍ഗ്രസില്‍ അറിയിച്ചതായും മമതാ ബാനര്‍ജി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  ബംഗാളില്‍ കനത്ത തിരിച്ചടി നേരിട്ടതിനുപിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു മമതയുടെ പ്രതികരണം. ആറു മാസം എനിക്കു പ്രവര്‍ത്തിക്കാനാകില്ലെന്നു പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. കരുത്ത് കുറഞ്ഞ മുഖ്യമന്ത്രിയാണു ഞാന്‍. അത് അംഗീകരിക്കാനാകില്ല- മമത പറഞ്ഞു.

മുഖ്യമന്ത്രി കസേര എനിക്ക് ഒന്നുമല്ല. പാര്‍ട്ടി ചിഹ്നമാണു പ്രധാനം. ശക്തമായ തീരുമാനങ്ങള്‍ ജനങ്ങളെടുത്താലേ മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കൂ. പാര്‍ട്ടിയുടെ വോട്ടു വിഹിതം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇടതുപക്ഷത്തിന്റെ വോട്ടാണ് ബിജെപിക്കു ലഭിക്കുന്നത്. ഇതു ഗണിതശാസ്ത്രമാണ്– മമത ആരോപിച്ചു. ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളില്‍ 18 ഇടത്താണ് എന്‍ഡിഎ വിജയിച്ചത്. 2014ല്‍ ബംഗാളില്‍ ബിജെപിക്ക് 2 സീറ്റുകളാണ് ആകെയുണ്ടായിരുന്നത്. ലോക്‌സഭാ തിര!ഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 22 സീറ്റും ലഭിച്ചു.

രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളില്‍ ബിജെപിക്ക് എങ്ങനെയാണ് ഇത്രയേറെ സീറ്റുകളില്‍ വിജയിക്കാനാകുന്നത്. സംസാരിക്കുന്നതിനു ജനങ്ങള്‍ ഭയക്കുകയാണ്. എന്നാല്‍ എനിക്കു ഭയമില്ല– മമതാ ബാനര്‍ജി പറഞ്ഞു. ബിജെപി 303 സീറ്റുകളുമാണു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക