Image

സിവില്‍ സര്‍വീസ് പ്രിലിമിനറി ജൂണ്‍ രണ്ടിന്; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 36552 പേര്‍

Published on 25 May, 2019
സിവില്‍ സര്‍വീസ് പ്രിലിമിനറി ജൂണ്‍ രണ്ടിന്; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 36552 പേര്‍


കോഴിക്കോട്: വിവിധ അഖിലേന്ത്യാ സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് തിരഞ്ഞെടുക്കപ്പെടാനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂണ്‍ രണ്ടിന് നടക്കും. 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ. 

കേരളത്തിലെ പരീക്ഷാര്‍ഥികള്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അനുവദിച്ചിട്ടുള്ളത്. കേരളത്തില്‍ ഈ മൂന്നു ജില്ലകളിലായി 89 കേന്ദ്രങ്ങളില്‍ 36,552 പേര്‍ പരീക്ഷ എഴുതും..

പരീക്ഷാ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളില്‍ പ്രവേശിച്ചാലേ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുള്ളൂ. രാവിലെയുള്ള സെഷന്‍ എഴുതാന്‍ 9.20നുള്ളിലും, ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയ്ക്കായി 2.20നു മുമ്പും നിശ്ചിത പരീക്ഷാ ഹാളില്‍ എത്തണം.

ഉദ്യോഗാര്‍ഥികള്‍ക്ക് വെബ്‌സൈറ്റുകളില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്..ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റിനൊപ്പം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കിയ ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡും കൂടി കരുതണം. ആവശ്യപ്പെടുമ്പോള്‍ ഇന്‍വിജിലേറ്ററെ ഇത് കാണിക്കണം. കറുത്ത ബാള്‍പോയിന്റ് പേന കൊണ്ടു മാത്രമേ ഉത്തരസൂചിക പൂരിപ്പിക്കാന്‍ കഴിയൂ.
c
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക