Image

സര്‍ക്കാരിനായി മോദിയെ രാഷ്ട്രപതി ക്ഷണിച്ചു; വ്യാഴാഴ്ച സത്യപ്രതിജ്ഞ

കല Published on 25 May, 2019
സര്‍ക്കാരിനായി മോദിയെ രാഷ്ട്രപതി ക്ഷണിച്ചു; വ്യാഴാഴ്ച സത്യപ്രതിജ്ഞ

കേന്ദസര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍ഡിഎ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് നരേന്ദ്രമോദിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിച്ചു. ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ എന്‍ഡിഎ സംഘം സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തിയിരുന്നു. ബിജെപി നേതാക്കളായ രാജ്നാഥ് സിംങ്, സുഷമാ സ്വരാജ്, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, ജെഡിയു നേതാവ് നിതീഷ് കുമാര്‍, എല്‍ജെപി നേതാവ് രാം വിലാസ് പാസ്വാന്‍, ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍ എന്നിവര്‍ അമിത് ഷായ്ക്കൊപ്പം രാഷ്ട്രപതിയെ സന്ദര്‍ശിച്ചു. 
തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെത്തിയ നരേന്ദ്രമോദി പ്രസിഡന്‍റുമായി കൂടികാഴ്ച നടത്തി. നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി നിയമിച്ചു കൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറി. മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകളും സത്യപ്രതിജ്ഞയുടെ സമയവും രാഷ്ട്രപതിയെ ഉടന്‍ അറിയിക്കും. 
വ്യാഴാഴ്ച രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ നടക്കും. വിദേശ രാഷ്ട്രങ്ങളിലെ ഭരണത്തലവന്‍മാര്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക