Image

താന്‍ ദീപാ നിശാന്തിനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് രമ്യാ ഹരിദാസ്; ദീപാ നിശാന്തിന്‍റേത് വെറും ബാലിശമായ എടുത്തുചാട്ടം

കല Published on 26 May, 2019
താന്‍ ദീപാ നിശാന്തിനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് രമ്യാ ഹരിദാസ്; ദീപാ നിശാന്തിന്‍റേത് വെറും ബാലിശമായ എടുത്തുചാട്ടം

വിജയത്തിന് പിന്നാലെ ഇലക്ഷന്‍ സമയത്ത് തന്നെ വിമര്‍ശിച്ച ദീപാ നിശാന്തിന് നന്ദി പ്രകാശിപ്പിച്ച് പ്രത്യക്ഷപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് തന്‍റെ ഒഫിഷ്യല്‍ പേജില്‍ നിന്നല്ല എന്ന് വ്യക്തമാക്കി രമ്യാ ഹരിദാസ്. തന്‍റെ ഒഫിഷ്യല്‍ പേജില്‍ ഇത്തരമൊരു പോസ്റ്റില്ല. ആരോ തന്‍റെ പേര് വെച്ച് തയാറാക്കിയ പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാത്രമല്ല രമ്യാ ഹരിദാസ് അണ്‍ ഒഫിഷ്യല്‍ എന്ന് ആ ഫേസ്ബുക്ക് പേജില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. 
വിജയത്തിന് ശേഷം ദീപാ നിശാന്തിന്‍റെ പേര് വെച്ച് നന്ദി ടീച്ചര്‍ എന്ന അടിക്കുറുപ്പോടെയാണ് അണ്‍ഒഫിഷ്യല്‍ പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇലക്ഷന്‍ സമയത്ത് രമ്യയെ മോശപ്പെട്ട രീതിയില്‍ വിമര്‍ശിച്ചയാളാണ് ദീപാ നിശാന്ത്. ദളിത് വിഭാഗത്തില്‍ നിന്നു വരുന്ന വനിതാ സ്ഥാനാര്‍ഥിയെ വിമര്‍ശിച്ചതില്‍ വലിയ പ്രതിഷേധമാണ് എമ്പാടും ഉണ്ടായത്. 
എന്നാല്‍ ദീപയുടെ വിമര്‍ശനം ജനങ്ങള്‍ രമ്യക്കുള്ള വോട്ടായാണ് നല്‍കിയത്. ഒന്നരലക്ഷം ഭൂരിപക്ഷത്തില്‍ ദീപ വിജയിച്ചു. ഇതിനു ശേഷമാണ് ദീപക്കെതിരെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിനോട് തീര്‍ത്തും അസഹിഷ്ണുതയോടെയാണ് ദീപ പ്രതികരിച്ചത്. പോസ്റ്റ് രമ്യയുടെ അറിവോടെയല്ല എന്ന് മനസിലായിട്ടും തീര്‍ത്തും മോശമായി രമ്യയെ അവഹേളിക്കാന്‍ ശ്രമിക്കുകയായിരുന്നു ദീപ നിശാന്ത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക