Image

ശബരിമലയില്‍ വഴിപാട് സ്വര്‍ണത്തില്‍ കുറവെന്ന് കണ്ടെത്തല്‍

കല Published on 26 May, 2019
ശബരിമലയില്‍ വഴിപാട് സ്വര്‍ണത്തില്‍ കുറവെന്ന് കണ്ടെത്തല്‍

ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തില്‍ കുറവ് കണ്ടെത്തി. സ്വര്‍ണത്തില്‍ കുറവ് കണ്ടെത്തിയതിനാല്‍ നാളെ സ്വര്‍ണം സൂക്ഷിക്കുന്ന സ്ട്രോങ് റൂം തുറന്ന് പരിശോധിക്കും. സ്വര്‍ണവും വെള്ളിയും സ്ട്രോങ് റൂമില്‍ നിന്ന് മാറ്റിയത് രേഖകളില്ലാതെയാണെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി. 
സ്വര്‍ണവും വെള്ളിയും അടക്കും വിലപിടിപ്പുള്ള വസ്തുക്കളുടെ കാര്യത്തിലാണ് കുറവ് വന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് ദേവസ്വം വിജിലന്‍സിന് പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം നാളെ സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 
സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നതില്‍ കൃത്യത ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. 
ശബരിമലയിലെ സ്വര്‍ണം സൂക്ഷിക്കുന്നത് ആറന്‍മുള ക്ഷേത്രത്തോട് ചേര്‍ന്നുള്ള തിരുവതാംകൂര്‍ ദേവസ്വത്തിന്‍റെ സ്ട്രോങ് റൂമിലാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക