Image

രാഹുല്‍ രാജിവെക്കെട്ടെയെന്ന് പ്രീയങ്ക

കല Published on 26 May, 2019
രാഹുല്‍ രാജിവെക്കെട്ടെയെന്ന് പ്രീയങ്ക

ലോക്സഭയിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് പ്രീയങ്ക. രാഹുലിന്‍റെ രാജി തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഒരുമയോടെ തള്ളിയെങ്കിലും രാജിവിഷയത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രീയങ്ക ഗാന്ധി രാഹുലിനെ പിന്തുണയ്ക്കുകയായിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് അല്പം കൂടി സമയം കൊടുക്കണമെന്നും പ്രീയങ്ക പറഞ്ഞു. 
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാഹുലിനോട് തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാഹുല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. രാഹുലിന്‍റേത് വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നുമുള്ള നിലപാടാണ് സോണിയ ഗാന്ധി തീരുമാനിച്ചിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക