Image

ശാരദാ ചിട്ടി തട്ടിപ്പ്‌; രാജീവ്‌ കുമാറിനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌

Published on 26 May, 2019
ശാരദാ ചിട്ടി തട്ടിപ്പ്‌; രാജീവ്‌ കുമാറിനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌


ശാരദാ ചിട്ടി തട്ടിപ്പ്‌ കേസില്‍ മുന്‍ കൊല്‍ക്കത്ത പൊലീസ്‌ കമ്മീഷണര്‍
രാജീവ്‌ കുമാറിനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു. ഒരു വര്‍ഷം കുമാറിനെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസില്‍ പറയുന്നു.
വിമാന
മാര്‍ഗ്ഗമോ തുറമുഖം വഴിയോ അദ്ദേഹം വിദേശത്തേക്ക്‌ കടക്കാന്‍ ശ്രമിച്ചാല്‍ സിബിഐക്ക്‌ കൈമാറണമെന്നും ലുക്ക്‌ ഔട്ട്‌ നോട്ടീസില്‍ നിര്‍ദേശം ഉണ്ട്‌.

കഴിഞ്ഞ ദിവസം രാജീവ്‌ കുമാറിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യാന്‍ സിബിഐക്ക്‌ അനുവാദം നല്‍കിക്കൊണ്ട്‌ സുപ്രീംകോടതി വിധി വന്നിരുന്നു.

നിയമനടപടികളുമായി സിബിഐയ്‌ക്ക്‌ മുമ്പോട്ടു പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചിട്ടി തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ രാജീവ്‌ കുമാര്‍ നശിപ്പിച്ചെന്നാണ്‌ സിബിഐ വാദം. ഇത്‌ മമത സര്‍ക്കാരിന്‌ കനത്ത തിരിച്ചടിയേറ്റ തീരുമാനമായിരുന്നു.

ശാരദ, റോസ്‌ വാലി ചിട്ടി തട്ടിപ്പ്‌ കേസുകള്‍ ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു രാജീവ്‌ കുമാര്‍. 2014ല്‍ സുപ്രീം കോടതി കേസ്‌ സിബിഐക്ക്‌ കൈമാറി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക