Image

ശബരിമലയിലെ സ്വര്‍ണം മാറ്റിയ സംഭവം:വിശദീകരണം തേടിയെന്ന് മന്ത്രി

Published on 26 May, 2019
ശബരിമലയിലെ സ്വര്‍ണം മാറ്റിയ സംഭവം:വിശദീകരണം തേടിയെന്ന് മന്ത്രി

ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണവും വെള്ളിയും കാണാനില്ലെന്ന സംഭവത്തില്‍ ദേവസ്വം പ്രസിഡന്റിനോട് വിശദീകരണം തേടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വിശദീകരണം കിട്ടയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ വഴിപാടായി കിട്ടിയ 40 കിലോ സ്വര്‍ണവും 100 കിലോ വെള്ളിയുടേയും കുറവ് കണ്ടെത്തിയിരുന്നു. ഓഡിറ്റിനിടയുിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം സ്വര്‍ണവും വെള്ളിയും സ്ട്രോംഗ് റൂമിലേയ്ക്ക് മാറ്റിയതിനും രേഖകളില്ല. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്്ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക