Image

ഇ.വി.എം അട്ടിമറിയെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെടും: ദിനകരന്‍

Published on 26 May, 2019
 ഇ.വി.എം അട്ടിമറിയെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെടും:  ദിനകരന്‍

ചെന്നൈ: ഇ.വ ി.എം അട്ടിറിയെ സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കുമെന്ന ്‌ അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ്‌ ടി.ടി.വി ദിനകരന്‍. ഇ.വി.എ മ്മുകളില്‍ വോട്ടുകള്‍ രേഖപ്പെടുത്തിയില്ലെന്ന്‌ ദിനകരന്‍ ആരോപിക്കുന്നു.

`പാര്‍ട്ടിയെ പിന്തുണക്കുന്ന ഒരുപാട്‌ പേര്‍ ഞങ്ങള്‍ക്ക്‌ വോട്ടു ചെയ്‌ത ിരുന്നു, എന്നാല്‍ ഈ വോട്ടുകള്‍ രേഖപ്പെടുത്താതെ പോയെന്നത്‌ വിചിത്രമാണ്‌.

ഞങ്ങളുടെ പാര്‍ട്ടിക്ക്‌ ഒരു വോട്ടു പോലും ലഭിക്കാതെ പോയ സന്ദര്‍ഭങ്ങള ുണ്ടായി. ബൂത്തുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിക്കുകയാണ്‌. ഉടന്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ കാണും'- ദിനകരന്‍ പറയുന്നുു .

എന്നാല്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ താന്‍ കോടതിയെ സമീപിക്കില്ലെന്നും ദിനകരന്‍ പറഞ്ഞു. 17ാമത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിലും, നിയമസഭാ ഉപതെരഞ്ഞെടുപ്പിലുമായി കേവലം അഞ്ചു ശതമാനം വോട്ടുകളാണ്‌ ദിനകരന്റെ പാര്‍ട്ടിക്ക്‌ നേടാനായത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക