Image

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം മുറുകുന്നു. ജോസഫിന് മാണിയുടെ സീറ്റ് നല്‍കരുതെന്ന് സ്പീക്കര്‍ക്ക് റോഷി അഗസ്റ്റിന്‍ കത്ത് നല്‍കി

കല Published on 26 May, 2019
കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം മുറുകുന്നു. ജോസഫിന് മാണിയുടെ സീറ്റ് നല്‍കരുതെന്ന് സ്പീക്കര്‍ക്ക് റോഷി അഗസ്റ്റിന്‍ കത്ത് നല്‍കി

തിങ്കളാഴ്ച നിയമസഭ സമ്മേളിക്കാനിരിക്കെ പി.ജെ ജോസഫിനെതിരെ ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ജോസഫ് കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ നിയമസഭാ കക്ഷി നേതാവല്ലെന്ന് അറിയിച്ചാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. കക്ഷി നേതാവിനെ കണ്ടെത്താന്‍ സാവകാശം വേണമെന്നും റോഷി അഗസ്റ്റില്‍ കത്തില്‍ ആവശ്യപ്പെട്ടു. 
നിയമസഭാ കക്ഷി നേതാവിന്‍റെ സീറ്റ് ജോസഫിന് നല്‍കണം എന്നാവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതിന് ബദലായിട്ടാണ് റോഷി അഗസ്റ്റിന്‍റെ കത്ത്. പാര്‍ട്ടി ചെയര്‍മാന്‍റെ സ്ഥാനം പിടിച്ചെടുക്കാന്‍ ജോസഫിന്‍റെ നീക്കമായിട്ടാണ് ജോസ്കെമാണി വിഭാഗം മോന്‍സിന്‍റെ നീക്കത്തെ കണ്ടത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക