Image

മോദി നേരിട്ട് അഭിനന്ദിച്ച് ഇമ്രാന്‍ ഖാന്‍; സമാധാനമാണ് ലക്ഷ്യമെന്ന് മോദി

കല Published on 26 May, 2019
മോദി നേരിട്ട് അഭിനന്ദിച്ച് ഇമ്രാന്‍ ഖാന്‍; സമാധാനമാണ് ലക്ഷ്യമെന്ന് മോദി

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ മോദിക്ക് അഭിനന്ദനവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഫോണ്‍ കോള്‍. തിരഞ്ഞെടുപ്പിന് മുമ്പ് അതീവ സംഘര്‍ഷത്തിലായിരുന്നു ഇന്ത്യാ പാക് ബന്ധം. എന്നാല്‍ സമാധാനത്തിന് പുതിയ തുടക്കമുണ്ടാകുമെന്ന് ഇമ്രാന്‍ മോദിയെ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ജനക്ഷേമം മുന്‍നിര്‍ത്തി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാ പിന്തുണയും ഇമ്രാന്‍ വാഗ്ദാനം ചെയ്തു. 
തുടര്‍ന്ന് ഇമ്രാന് നന്ദി പറഞ്ഞ് മോദി ട്വിറ്റ് ചെയ്തു. മേഖലയിലെ സമാധാനവും വികസനവുമാണ് തന്‍റെ മുഖ്യപരിഗണനയെന്ന് മോദി വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക