Image

ശബരിമല: സ്‌ട്രോംഗ്‌ റൂം പരിശോധന പൂര്‍ത്തിയായി; സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ ദേവസ്വം ബോര്‍ഡ്‌

Published on 27 May, 2019
ശബരിമല: സ്‌ട്രോംഗ്‌ റൂം പരിശോധന പൂര്‍ത്തിയായി; സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ ദേവസ്വം ബോര്‍ഡ്‌


പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികളുടെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയാനായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ്‌ സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി. പൊരുത്തക്കേടുള്ള 40 കിലോ സ്വര്‍ണ്ണം സ്‌ട്രോങ്ങ്‌ റൂമില്‍ ഉണ്ടെന്ന്‌ മഹസര്‍ രേഖകളില്‍ വ്യക്തമായതായി ഓഡിറ്റ്‌ വിഭാഗം അറിയിച്ചു.

സ്‌ട്രോങ്ങ്‌ റൂം തുറന്ന്‌ പരിശോധിക്കേണ്ടതില്ല. കണക്കില്‍ കാണാത്ത 4 വെള്ളി ഉരുപ്പടികള്‍ ശബരിമലയില്‍ ഉപയോഗിക്കുന്നുവെന്നാണ്‌ ദേവസ്വം ബോര്‍ഡ്‌ വിശദീകരണം.

അതേസമയം, സ്‌ട്രോങ്ങ്‌ റൂമിലെ 800 ഉരുപ്പടികളുടെ കണക്കുകള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന്‌ കഴിഞ്ഞില്ല. പരിശോധനാ റിപ്പോര്‍ട്ട്‌ ഓഡിറ്റ്‌ വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഉരുപ്പടികള്‍ ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ്‌ ബോര്‍ഡ്‌ വിശദീകരണം.

2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ്‌ പരിശോധിച്ചത്‌. സ്‌ട്രോങ്ങ്‌ റൂം മഹസ്സറുകളും ശബരിമലയിലെ രജിസ്‌ടറും തമ്മില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്ന സംശത്തെ തുടര്‍ന്നാണ്‌ മുഴുവന്‍ രേഖകളും ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ്‌ സംഘം പരിശോധിച്ചത്‌.


ആകെ 10413 ഉരുപ്പടികളാണ്‌ സ്‌ട്രോങ്ങ്‌ റൂമിലുള്ളത്‌. ഇതില്‍ 5720 എണ്ണം അക്കൗണ്ട്‌ ന്റ്‌ പരിശോധിച്ചു ഉറപ്പു വരുത്തിയിട്ടുണ്ട്‌. ശേഷിക്കുന്നവയില്‍ 800 ഒഴികെ വിവിധ ക്ഷേത്രങ്ങളുടെ ആവശ്യത്തിന്‌ കൈമാറിയിട്ടുണ്ട്‌. 800 എണ്ണത്തിന്റെ രേഖകളിലാണ്‌ അവ്യക്തത ഉള്ളത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക