ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടാമതും
അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദര്‍ശിക്കുന്നത്
മാലിദ്വീപെന്ന് റിപ്പോര്‍ട്ട്.
വിനോദ സഞ്ചാരികളുടെ പറുദീസയായ മാലിദ്വീപ്
അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ
ഒരു സമൂഹമാണ്.പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദര്‍ശനത്തെക്കുറിച്ച് വാര്‍ത്താ
ഏജന്‍സിയായ എ.എന്‍.ഐയാണ് ട്വീറ്റ് ചെയ്തത്.
ജൂണ്‍ പകുതിയോടെയാവും
മോദിയുടെ മാലിദ്വീപ് സന്ദര്‍ശനം. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് മോദി
മാലിദ്വീപില്‍ എത്തുന്നത്.
കഴിഞ്ഞ നവംബറില്‍ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം
മുഹമ്മദ് സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനും പ്രധാനമന്ത്രി
മാലദ്വീപിലെത്തിയിരുന്നു. ഇതിനുപിന്നാലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും
മാലദ്വീപ് സന്ദര്‍ശിച്ചിരുന്നു.