Image

ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് 2018 കലണ്ടര്‍ പത്മഭൂഷണ്‍ മോഹന്‍ലാലിന് കൈമാറി

Published on 27 May, 2019
ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് 2018 കലണ്ടര്‍ പത്മഭൂഷണ്‍ മോഹന്‍ലാലിന് കൈമാറി
ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് 2018 ല്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 2019 ലെ കലണ്ടര്‍ പത്മഭൂഷണ്‍ മോഹന്‍ലാലിന് ലാല്‍ കെയേഴ്‌സ് ബഹ്‌റൈന്‍ എക്‌സിക്യു്ട്ടീവ് അംഗം അജീഷ് മാത്യു കൈമാറി.   കലണ്ടറിന്റെ പ്രകാശനകര്‍മ്മം ബഹ്‌റൈനില്‍ വച്ചു   പ്രശസ്ത മലയാള സിനിമാതാരം ജയസൂര്യ നേരത്തെ  നിര്‍വഹിച്ചിരുന്നു.  ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും,  എല്ലാ ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് അംഗങ്ങള്‍ക്കും മോഹന്‍ലാല്‍ തന്റെ അഭിനന്ദനവും, ആശംസകളും അറിയിക്കുകയും  ചെയ്തതായി  ലാല്‍കെയേഴ്‌സ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാര്‍, എഫ്.എം.ഫൈസല്‍ എന്നിവര്‍  അറിയിച്ചു.

ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് 2018 കലണ്ടര്‍ പത്മഭൂഷണ്‍ മോഹന്‍ലാലിന് കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക