Image

മെയില്‍ ബോക്സില്‍ റേസിസ്റ്റ് ഫ്ളയറുകള്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടരുന്നു

Published on 27 May, 2019
മെയില്‍ ബോക്സില്‍ റേസിസ്റ്റ് ഫ്ളയറുകള്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടരുന്നു
ന്യൂയോര്‍ക്ക്: സയന്റിസ്റ്റും ആക്ടിവിസ്റ്റുമായ സിബു നായരുടെ വില്യംസ് വില്ലിലെ വീട്ടിലെ മെയില്‍ ബോക്സില്‍ വംശീയ വിവേചനപരവും അവഹേളനപരവുമായ ഫ്ളയറുകള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം തുടരുന്നു. ഈസ്റ്റര്‍ പിറ്റേന്ന് ഏപ്രില്‍ 22ന് രാവിലെയാണ് കവറൊന്നുമില്ലാത്ത അജ്ഞാതകുറിപ്പുകള്‍ മെയില്‍ ബോക്സില്‍ ലഭിച്ചത്.

തലയോട്ടിയുടെയും എല്ലുകളുടെയും ചിത്രം പേപ്പറില്‍ വരച്ചിരുന്നു. ഉപയോഗിച്ച ഒരു ജോഡി കൈയുറകളും മെയില്‍ ബോക്സിനടുത്തുവച്ചിരുന്നു. ``Take your BROWN ARMY and LEAVE OUR TOWN.?എന്ന് ഫ്ളയറില്‍ എഴുതിയിരുന്നു. വാച്ച് ഔട്ട്, സ്റ്റോപ് പ്രൊമോട്ടിംഗ് ഡമോക്രാറ്റ്സ് എന്നും എഴുതിയ ഫ്ളയറിന്റെ അവസാനവാക്കുകളായി തീര്‍ത്തും മോശമായ പദപ്രയോഗങ്ങളുമുണ്ടായിരുന്നു.

വില്യംസ് വില്ലില്‍ അഞ്ചുവര്‍ഷമായി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കഴിയുന്ന സിബു നായര്‍ക്കെതിരെ ഉണ്ടായ സംഭവം വംശീയ വിവേചനത്തിന്റെ സ്വഭാവമാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ആംഹെസ്റ്റ് ന്യൂയോര്‍ക്ക് പോലിസ് മേധാവി ജോണ്‍ ആസ്‌കെ പറഞ്ഞു. സിബുവിനെതിരെയുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് നൈറ്റ് പട്രോളിംഗ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം ആംഹെസ്റ്റ് പോലിസില്‍ (716) 689-1311 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ജോണ്‍ ആസ്‌കെ അറിയിച്ചു.

കേരളത്തില്‍ നിന്നും 2005ല്‍ അമേരിക്കയിലെത്തിയ സിബു നായര്‍, ബഫലോ യൂണിവേഴ്സിറ്റിയുടെ ന്യൂയോര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിന്‍ അഡ്മിനിസ്ട്രേറ്ററാണ്. പ്രാദേശിക ഡമോക്രാറ്റിക് നേതാവുമാണ്. ന്യൂയോര്‍ക്ക് ലജിസ്ലേച്ചറിലേക്ക് എറി കൗണ്ടിയില്‍ നിന്ന് മത്സരിക്കുന്ന ജീന്‍ വിനലിന്റെ കാമ്പയിന്‍ മാനേജരുമായി പ്രവര്‍ത്തിക്കുന്നു. നിരവധി ലോക്കല്‍ ഡമോക്രാറ്റിക് ക്യാമ്പയിനുകളിലും പ്രവര്‍ത്തിച്ച് പരിചയമുള്ള ഇദ്ദേഹം കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് ആര്‍ട്സ് ഓഫ് ഇന്ത്യ സ്ഥാപക ഡയറക്ടറും എറി കൗണ്ടിയുടെ ആര്‍ട് ആന്‍ഡ് കള്‍ചറല്‍ അഡൈ്വസറി ബോര്‍ഡിലും അക്ഷയപാത്ര തുടങ്ങി ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകളിലും പ്രവര്‍ത്തിക്കുന്നു.

താന്‍ ഈ ടൗണ്‍ വിടണമെന്നാണ് ഫ്ളയര്‍ വച്ചവരുടെ ലക്ഷ്യമെങ്കിലും ഇവിടം വിട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിബു നായര്‍ പിന്നീട് ട്വീറ്റ് ചെയ്തു. ഇന്ത്യക്കാരനെന്നതിലെ അഭിമാനവും അദ്ദേഹം പങ്കുവച്ചു.
Join WhatsApp News
ഏതോ ട്രുംപന്‍ മലയാളി 2019-05-27 11:05:36
ഏതോ ട്രുംപന്‍ മലയാളി ആയിരിക്കും വര്‍ഗീയ ഫ്ലയര്‍ വച്ചത്. ഗ്ലോവേസ് കൂടാതെ കറുത്ത കണ്ണട ഉണ്ടായിരുന്നോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക