Image

ശൈലി മാറ്റേണ്ട ശൈലജ ടീച്ചറെയാണ് മാറ്റേണ്ടതെന്ന് ജോയ് മാത്യു

Published on 27 May, 2019
ശൈലി മാറ്റേണ്ട ശൈലജ ടീച്ചറെയാണ് മാറ്റേണ്ടതെന്ന് ജോയ് മാത്യു
കൊച്ചി: പിണറായി വിജയനെ മാറ്റി ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായവുമായി സിനിമാ താരം ജോയ് മാത്യു. ആരോഗ്യവകുപ്പിൽ നിന്നും ശൈലജ ടീച്ചറെ മുഖ്യമന്ത്രി കസേരയിലേക്ക് മാറ്റേണ്ടതാണെന്നും നല്ല മാറ്റമുണ്ടാകുമെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ ആലപ്പുഴയിലെ ഒരേയൊരു സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് നേടാൻ സാധിച്ചത്. ഈ സാഹചര്യത്തിൽ കനത്ത തോൽവിയുടെ കാരണങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. അതിൽ വലിയൊരു വിഭാഗം ആളുകളും പറ‌ഞ്ഞത് മുഖ്യമന്ത്രിയുടെ ശൈലിയാണ് തോൽവിയുടെ പ്രധാന കാരണമെന്നാണ്. ഈ ശൈലി അദ്ദേഹം മാറ്റേണ്ടത് അനിവാര്യമാണെന്നും അഭിപ്രായമുയർന്നിരുന്നു.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിനുണ്ടായ ദയനീയ പരാജയത്തിനു പിന്നാലെ തന്റെ ശൈലിയിൽ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജോയ് മാത്യു ഫേസ്ബുക്കിലൂടെ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക