Image

അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനത്തിനിരയായ എട്ടു വയസ്സുകാരിയെ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയ അമ്മ വീണ്ടും മര്‍ദ്ദിച്ചു

Published on 27 May, 2019
അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനത്തിനിരയായ എട്ടു വയസ്സുകാരിയെ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയ അമ്മ വീണ്ടും മര്‍ദ്ദിച്ചു


ഇടുക്കി ഉപ്പുതറയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ എട്ടു വയസ്സുകാരിക്ക്‌ ജയിലിലില്‍ നിന്ന്‌ പുറത്തിറങ്ങിയ അമ്മയില്‍ നിന്നു വീണ്ടും മര്‍ദ്ദനം.

കുട്ടിയുടെ മൊഴിയാണ്‌ താന്‍ ജയിലില്‍ പോകാന്‍ കാരണമായതെന്ന്‌ ആരോപിച്ചായിരുന്നു അമ്മ വീണ്ടും മര്‍ദ്ദിച്ചത്‌. പരിക്കേറ്റ കുട്ടിയെ ഉപ്പുതറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്ത്‌ മര്‍ദ്ദിച്ചെന്ന കേസില്‍ റിമാന്‍ഡിലായ യുവതി അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

ഇടുക്കി ഉപ്പുതറയില്‍ പത്തേക്കര്‍ കുന്നേല്‍ അനീഷി (34) നെയാണ്‌ എട്ടു വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഇക്കഴിഞ്ഞ മെയ്‌ 13ന്‌ അറസ്റ്റ്‌ ചെയ്‌തത്‌.

യുവതിയുടെ മൂന്ന്‌ പെണ്‍മക്കളില്‍ മൂത്ത കുട്ടിയെയാണ്‌ ഇയാള്‍ തല്ലിച്ചതച്ചതെന്ന്‌ കുട്ടിയുടെ അച്ഛന്റെ സഹോദരി പരാതി നല്‍കിയതിതെ തുടര്‍ന്നായിരുന്നു അറസ്റ്റ്‌ ചെയ്‌തത്‌. അമ്മയും സുഹൃത്തും തന്നെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി കുട്ടി പൊലീസിന്‌ മൊഴി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ജുവലൈന്‍ ജസ്റ്റിസ്‌ ആക്ട്‌ പ്രകാരം അമ്മയെ അറസ്റ്റു ചെയ്‌തത്‌ 13 നായിരുന്നു. സുഹൃത്ത്‌ കുട്ടിയെ മര്‍ദ്ദിച്ചിട്ടും പ്രതികരിച്ചില്ലെന്നു പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണു അമ്മയെ അറസ്റ്റു ചെയ്‌തത്‌. കുട്ടിയും സഹോദരിമാരും ഇപ്പോള്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണ്‌.

ഭര്‍ത്താവിനു തളര്‍വാതം വന്നു കിടപ്പിലായതിനാല്‍ മക്കളോടൊപ്പം യുവതി വാടകവീട്ടില്‍ മാറി താമസിക്കുകയായിരുന്നു. എട്ട്‌ വയസുള്ള മകള്‍ക്ക്‌ പുറമെ അഞ്ചും രണ്ടും വയസുള്ള കുട്ടികളാണ്‌ ഇവര്‍ക്കുള്ളത്‌. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന അനീഷ്‌ യുവതിയുമായി അടുപ്പത്തിലാണ്‌. ഒരു വര്‍ഷമായി ഇവരുടെ കാര്യങ്ങള്‍ നോക്കുന്നത്‌ ഇയാളാണ്‌.

എന്നാല്‍ ഇയാള്‍ വീട്ടില്‍ വരുന്ന കാര്യത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയുമായി വഴക്കിട്ടിരുന്നു. അനീഷ്‌ വീട്ടില്‍ യുവതിയെ കാണാന്‍ വരുന്നത്‌ മൂത്ത മകള്‍ക്കും ഇഷ്ടമായിരുന്നില്ല. ഇയാള്‍ വീട്ടില്‍ വരുന്ന വിവരം അച്ഛനെ അറിയിക്കുമെന്നും കുട്ടി പറഞ്ഞു.

ഇതില്‍ പ്രകോപിതനായ അനീഷ്‌ കുട്ടിയെ ചൂരല്‍വടി കൊണ്ട്‌ തല്ലിച്ചതയ്‌ക്കുകയായിരുന്നു. ഇതിന്‌ മുമ്പും കുട്ടിയെ ഇയാള്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നു പരാതിയില്‍ വ്യക്തമാക്കിയിരുന്നു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക