Image

തനിക്കെതിരായ വധശ്രമത്തില്‍ പി. ജയരാജന്‌ പങ്കില്ലെന്ന്‌ സി.ഒ.ടി നസീര്‍

Published on 27 May, 2019
 തനിക്കെതിരായ വധശ്രമത്തില്‍ പി. ജയരാജന്‌ പങ്കില്ലെന്ന്‌ സി.ഒ.ടി നസീര്‍


വടകര: തനിക്കെതിരായ വധശ്രമക്കേസില്‍ പി. ജയരാജന്‌ പങ്കില്ലെന്ന്‌ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി.നസീര്‍. തന്നെ ആക്രമിക്കാന്‍ തലശേരിയിലെ ജനപ്രതിനിധിയും രണ്ട്‌ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഗൂഢാലോചന നടത്തി. ഇതിനെക്കുറിച്ച്‌ പൊലീസിന്‌ മൊഴി നല്‍കിയിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു.

തലശേരി കേന്ദ്രീകരിച്ച്‌ ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. രണ്ട്‌ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്‌. തലശേരിയിലെ ജനപ്രതിനിധി പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീര്‍ പറഞ്ഞു.

നസീറിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട്‌ സി.പി.ഐ.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. കൊളശേരി കളരിമുക്ക്‌ സ്വദേശി സോജിത്ത്‌, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത്‌ എന്നിവരെയാണ്‌ പൊലീസ്‌ പിടികൂടിയിരുന്നത്‌.


കഴിഞ്ഞ മെയ്‌ 18നാണ്‌ സി.ഒ.ടി നസീറിനെ തലശ്ശേരി കയ്യത്ത്‌ റോട്ടില്‍ വെച്ച്‌ ആക്രമിച്ചത്‌. പാര്‍ട്ടിയില്‍ നിന്നും അകന്നതും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്‌ കൊണ്ടുള്ള വിരോധമാണ്‌ അക്രമി സംഘത്തിന്‌ തന്നോടെന്ന്‌ നസീര്‍ മൊഴി നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക