Image

സ്ഫടികം കാണാന്‍ പോയ വിനായകനും കൂട്ടുകാരും: തൊട്ടപ്പന്‍ ടീസര്‍ പുറത്തുവിട്ടു

Published on 27 May, 2019
 സ്ഫടികം കാണാന്‍ പോയ വിനായകനും കൂട്ടുകാരും: തൊട്ടപ്പന്‍ ടീസര്‍ പുറത്തുവിട്ടു


കൊച്ചി :  വിനായകന്‍ നായകനാകുന്ന തൊട്ടപ്പന്റെ ടീസര്‍ പുറത്തുവിട്ടു. സ്ഫടികം സിനിമകാണാന്‍ പോകുന്ന വിനായകനും കൂട്ടരുമാണ് ടീസറിലുള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തൊട്ടപ്പനിലെ നായിക പുതുമുഖമായ പ്രിയംവദയാണ്.

മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന സിനിമയാണ് തൊട്ടപ്പന്‍. കൂടാതെ തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി അഭിനയ രംഗത്തേക്ക് എത്തുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അദ്രുമാന്‍ എന്ന കഥാപാത്രത്തെയാണ് രഘുനാഥ് അവതരിപ്പിക്കുന്നത്. 

ചിത്രത്തിനു തിരക്കഥ രചിച്ച പി.എസ് റഫീക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിന്റെ  ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തേ പുറത്തുവന്നിരുന്നു. നാടകനടനെന്ന നിലയില്‍ ശ്രദ്ധ നേടിയിട്ടുള്ള റഫീക്കിന്റെ ആദ്യ ചിത്രമാണ് തൊട്ടപ്പന്‍. സേവിയര്‍ എന്നാണ് കഥാപാത്രത്തിന്റ പേര്. 

ഫ്രാന്‍സിസ് നെറോണയുടെ തൊട്ടപ്പന്‍ എന്ന കഥയില്‍ റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഈദ് റിലീസാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക