Image

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സാക്ഷി നിര്‍ത്തി മലയാളിയുടെ സ്വന്തം ജഗതി വീണ്ടും അഭ്രപാളിയില്‍ മ

കല Published on 28 May, 2019
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സാക്ഷി നിര്‍ത്തി മലയാളിയുടെ സ്വന്തം ജഗതി വീണ്ടും അഭ്രപാളിയില്‍   മ
ലയാളിയുടെ സ്വന്തം ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലെത്തി. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യത്തിലൂടെയാണ് വീണ്ടും ജഗതിയുടെ മടങ്ങി വരവ്. അപകടത്തിന് ശേഷം ഏഴുവര്‍ഷങ്ങള്‍ എടുത്തു ഈ മടങ്ങി വരവിന്. 
തിരിച്ചു വരവില്‍ ജഗതി അഭിനയിച്ച സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യ ചിത്രമാണ് ഇപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് റിലീസ് ചെയ്തത്. കൊച്ചിയിലായിരുന്നു റിലീസിംഗ് ചടങ്ങ്. ജഗതിയെ സാക്ഷി നിര്‍ത്തിയായിരുന്നു പരസ്യ ചിത്രം പ്രകാശിപ്പിച്ചത്. 
ഇതിനൊപ്പം ജഗതിയുടെ ഒഫിഷ്യല്‍ പേജിന്‍റെ ലോഞ്ചിംഗും നടന്നു. ജഗതി ശ്രീകുമാര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സ് എന്നാണ് പേജിന്‍റെ പേര്. 
നര്‍മ്മം മാത്രമല്ല സകല വികാരങ്ങളുടെയും വിളനിലമായിരുന്നു ജഗതിയെന്ന് മമ്മൂട്ടി പറഞ്ഞു. ജഗതിയെന്നാല്‍ എന്നും എന്‍റര്‍ടെയിനറായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ ഒരു കാലത്തും മലയാളിയുടെ മനസില്‍ നിന്ന് മായില്ലെന്നും മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക