Image

കളിയാക്കരുത്, ചിഞ്ചു നായര്‍ എനിക്ക് ജീവനായിരുന്നു. പൂച്ചയുടെ ഉടമയായ അധ്യാപിക വെളിപ്പെടുത്തുന്നു.

കല Published on 29 May, 2019
കളിയാക്കരുത്, ചിഞ്ചു നായര്‍ എനിക്ക് ജീവനായിരുന്നു. പൂച്ചയുടെ ഉടമയായ അധ്യാപിക വെളിപ്പെടുത്തുന്നു.
മോളൂട്ടി വി ബാഡ്ലി മിസ് യു എന്ന ക്യാപ്ഷനോട് പൂച്ചയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് ദേശിയ ഇംഗ്ലീഷ് പത്രത്തില്‍ പരസ്യം. പൂച്ചയുടെ പേര് ഏറെ കൗതുകം നിറഞ്ഞത്. ചിഞ്ചു നായര്‍. ഒപ്പം റിബണ്‍ കെട്ടിയെ പൂച്ചയുടെ പരസ്യവും. 
ഇത് സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായി. പൂച്ചയെ ജാതിപ്പേരിട്ട് ഓമനിച്ച ആ ഉടമകള്‍ ആരെന്ന പേരില്‍ ഒരുപാട് ട്രോളുകള്‍ വന്നു. പൂച്ചയെപ്പോലും ജാതിപ്പേരിട്ട് വിളിച്ചവര്‍ ആരെന്ന പരിഹാസവും ഉണ്ടായിരുന്നു. 
അവസാനം മാധ്യമപ്രവര്‍ത്തകര്‍ ചിഞ്ചുവിന്‍റെ ഉടമസ്ഥനെ തേടിയിറങ്ങി. നവി മുംബൈയിലെ മലയാളി കുടുംബത്തിന്‍റേതായിരുന്നു ചിഞ്ചു നായര്‍. ഉടമ റിട്ടയേര്‍ഡ് കോളജ് അധ്യാപിക. 
എന്നാല്‍ സമൂഹ മാധ്യമത്തിലെ ട്രോളുകളോട് പ്രതികരിക്കാനില്ല എന്ന് അധ്യാപിക പറഞ്ഞു. പൂച്ചയോട് നിങ്ങള്‍ ഇങ്ങനെയാണ് പരിഹാസമെങ്കില്‍ മനുഷ്യനെ എത്ര പരിഹസിക്കും എന്നാണ് അധ്യാപിക ചോദിച്ചത്. അവള്‍ തനിക്ക് മൃഗമായിരുന്നില്ല, മകളായിരുന്നു. അതുകൊണ്ടാണ് പരസ്യം നല്‍കിയതെന്നും അധ്യാപിക പറഞ്ഞു. 
അവള്‍ വിട്ടു പിരിഞ്ഞിട്ട് ഒരു വര്‍ഷമായി. അവള്‍ പോയതുകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷം വീട്ടില്‍ ആഘോഷങ്ങളൊന്നും ഞങ്ങള്‍ നടത്തിയില്ല. ഓണവും വിഷുവും ആഘോഷിച്ചില്ല. ഞങ്ങളുടെ വേദന നിങ്ങള്‍ക്ക് മനസിലാവില്ല... അധ്യാപിക പറയുന്നു. 
കളിയാക്കരുത്, ചിഞ്ചു നായര്‍ എനിക്ക് ജീവനായിരുന്നു. പൂച്ചയുടെ ഉടമയായ അധ്യാപിക വെളിപ്പെടുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക